നവകേരള സദസ്: സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നതിനെതിരായ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി

കൊച്ചി: നവകേരള സദസിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് വിലക്കണമെന്ന ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. പത്തനംതിട്ട സ്വദേശി സമർപ്പിച്ച ഹരജിയാണ് ഫയലിൽ സ്വീകരിച്ചത്. ഹരജിയിൽ സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികളോട് ഹൈകോടതി വിശദീകരണം തേടി.

നവകേരള സദസ് നടത്തേണ്ടതിന്‍റെ ഉത്തരവാദിത്തം സംസ്ഥാന ചീഫ് സെക്രട്ടറിക്കും ജില്ലകളിലെ ചുമതല അതാത് കലക്ടർമാർക്കും നിശ്ചയിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവാണ് ഹരജിക്കാരൻ ഹൈകോടതിയിൽ ചോദ്യം ചെയ്തത്.

നവകേരള സദസിൽ ഐ.എ.എസ് ഉദ്യോഗസ്ഥരും സർക്കാർ ജീവനക്കാരും പങ്കെടുക്കുന്നത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹരജി ബുധനാഴ്ച വീണ്ടും കോടതി പരിഗണിക്കും.

Tags:    
News Summary - Navakerala Sadas: High Court seeks clarification on plea against participation of government employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.