തിരുവനന്തപുരം: നവകേരള യാത്രയുമായി ബന്ധപ്പെട്ട പരിപാടികളിൽ ജനങ്ങളെ എത്തിക്കുന്നതിന് സ്കൂൾ ബസുകൾ വിട്ടുകൊടുക്കാൻ നിർദേശം. സംഘാടക സമിതികൾ ആവശ്യപ്പെട്ടാൽ ഇന്ധനച്ചെലവും ഡ്രൈവറുടെ ബാറ്റയും ഈടാക്കി സ്കൂൾ ബസുകൾ നൽകാവുന്നതാണെന്നായിരുന്നു പൊതുവിദ്യഭ്യാസ ഡയറക്ടർ ആദ്യം ഇറക്കിയ സർക്കുലറിൽ നിർദേശിച്ചത്. പ്രതിഷേധം ഉയർന്നതോടെ കുട്ടികളുടെ യാത്രക്ക് അസൗകര്യമില്ലാത്ത വിധത്തിൽ ബസ് നൽകാമെന്ന പുതിയ വ്യവസ്ഥകൂടി ഉള്‍പ്പെടുത്തി സർക്കുലർ പുതുക്കുകയായിരുന്നു.
പ്രഥമാധ്യാപകർക്ക് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസർമാർ മുഖേനെയാണ് അറിയിപ്പ് നൽകിയത്. സ്കൂൾ വാഹനങ്ങൾ നവകേരള സദസ്സിന് വിട്ടുകൊടുക്കാനുള്ള നിർദേശത്തിനെതിരെ അധ്യാപക, വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. സർക്കാർ ഉത്തവ് പിൻവലിക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. നവകേരള സദസ്സിൽ കാഴ്ചക്കാരെ കൂട്ടാൻ സ്കൂൾ ബസുകൾ അനുവദിക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ സ്കൂൾ അധികൃതർക്ക് ബാധ്യതയില്ലെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.