തിരുവനന്തപുരം: നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ നവാസ് പൂനൂരിന്റെ മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ‘മായ്ക്കുംതോറും തെളിയുന്ന നെഹ്റു’ എന്ന കൃതി സ്പീക്കർ എ.എൻ. ഷംസീർ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ കെ.പി.എ മജീദ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
മുൻ എം.എൽ.എ പുരുഷൻ കടലുണ്ടി പുസ്തക പരിചയം നടത്തി. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, എം.എൽ.എമാരായ ഇ.കെ. വിജയൻ , കുറുക്കോളി മൊയ്തീൻ, ടി.വി. ഇബ്രാഹിം എന്നിവർ പങ്കെടുത്തു.
‘ഹൃദയപക്ഷത്തെ കുഞ്ഞൂഞ്ഞ്’, ‘സി.എച്ച് നർമ്മം പുരട്ടിയ അറിവിന്റെ ക്യാപ്സ്യൂളുകൾ’ എന്നീ പുസ്തകങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. ഡോ. എം.കെ. മുനീർ, കെ.പി.എ. മജീദ് എന്നിവർ കോപ്പികൾ ഏറ്റുവാങ്ങി. ടി.വി. ബാലൻ അധ്യക്ഷത വഹിച്ചു. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മൻ മുഖ്യാതിഥിയായിരുന്നു. മുൻ എം.എൽ.എ പുരുഷൻ കടലുണ്ടി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.