കോന്നി: എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിസ്ഥാനത്തുള്ള കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി. പി ദിവ്യക്ക് എതിരെ സി.പി.എം നടപടി വൈകിയെന്ന് പാർട്ടി കോന്നി ഏരിയ സമ്മേളനത്തിൽ വിമർശനം. നവീൻ ബാബുവിന്റെ ജന്മനാടായ മലയാലപ്പുഴയിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രതിനിധികൾ വിഷയത്തിൽ ശക്തമായ വിമർശനം ഉയർത്തി.
ദിവ്യക്ക് എതിരായ നടപടി വൈകിയത് പൊതുജന മധ്യത്തിൽ പാർട്ടി പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കിയെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ദിവ്യക്ക് എതിരെ ഉടൻ നടപടി സ്വീകരിക്കേണ്ടതായിരുന്നു. എന്നാൽ, പത്തനംതിട്ട ജില്ലാ കമ്മിറ്റി ഈ വിഷയത്തിൽ എടുത്ത നിലപാട് പാർട്ടിയുടെയും സർക്കാരിന്റെയും മുഖം രക്ഷിച്ചെന്നും പ്രതിനിധികൾ പറഞ്ഞു. സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ പേര് എടുത്ത് പറഞ്ഞായിരുന്നു അനുമോദനം.
സി.പി.എം കണ്ണൂർ ജില്ലാ കമ്മറ്റി ദിവ്യയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതു പാർട്ടി പ്രവർത്തകർക്കിടയിലും അമർഷമുണ്ടാക്കി. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഉറച്ച നിലപാടാണ് പാർട്ടിയെയും സർക്കാരിനെയും സമ്മർദത്തിലാക്കി നടപടികളിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചതെന്ന വിലയിരുത്തലുകൾക്കിടെയാണ് നവീൻ ബാബുവിന്റെ നാട്ടിൽ നടന്ന സമ്മേളനം ശ്രദ്ധിക്കപ്പെടുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.