കൊച്ചി: കടലിൽ ആളുകൾ അകപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ അറിയും... ആഴങ്ങളിൽ ജീവൻ പിടയുന്നത് ചിലപ്പോൾ ആരും അറിഞ്ഞിട്ടുണ്ടാകില്ല. വെള്ളത്തിൽ വീണ ആളുകളെ തിരയുമ്പോഴും എവിടെയാണെന്ന് അറിയാത്തത് രക്ഷാ പ്രവർത്തനത്തെ ബാധിക്കാറുണ്ട്. എന്നാൽ, നേവൽ ആർമമെൻറ് ഡിപ്പോ വികസിപ്പിച്ച സോളാസ് (സർവൈവൽ ഓഫ് ലൈഫ് അറ്റ് സീ) സംവിധാനം ഇതിന് പരിഹാരമുണ്ടാക്കും.
സമുദ്രത്തിൽ ഉയർന്നുകിടക്കുന്ന യന്ത്രം രണ്ട് നോട്ടിക്കൽ മൈൽ ദൂരത്തിൽ മനുഷ്യൻ അകപ്പെട്ടിട്ടുണ്ടെങ്കിൽ സിഗ്നൽ നൽകും. കൊച്ചി നേവൽ എയർക്രാഫ്റ്റ് യാർഡിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏവിയേഷൻ ഇന്നൊവേഷൻ എക്സ്പോ ‘ഇന്നൊ എക്സ്-18’യിലാണ് ഇൗ യന്ത്രം പ്രദർശിപ്പിച്ചത്. 5.6 എം.എം ലൈറ്റ് മെഷീൻ ഗൺ 360 ഡിഗ്രി കോണളവിൽ സ്ഥാപിച്ച് ലക്ഷ്യംതെറ്റാതെ ഉന്നം പിടിക്കാൻ സഹായിക്കുന്ന സംവിധാനം കടൽക്കൊള്ളക്കാരെ തുരത്താൻ സഹായിക്കും. 7.62 മീഡിയം മെഷീൻ ഗൺ സ്ഥാപിക്കാനുള്ള സ്റ്റാൻഡ്, 1.5 ഇഞ്ച് സിംഗിൾ പിസ്റ്റൾ, തോക്കുകൾ ഉപയോഗിച്ച് തുടങ്ങുന്നതിന് മുമ്പുള്ള പരിശോധന സാമഗ്രികൾ തുടങ്ങിയവ പ്രദർശനത്തിനുണ്ട്.
കൊച്ചി നേവൽ എയർക്രാഫ്റ്റ് യാർഡിെൻറ നേതൃത്വത്തിൽ എയറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, സൊസൈറ്റി ഓഫ് ഇന്ത്യൻ എയറോസ്പേസ് െടക്നോളജീസ് ആൻഡ് ഇൻഡസ്ട്രീസ് എന്നിവ ചേർന്ന് ഒരുക്കിയ പ്രദർശനം ഇൗ രംഗത്ത് രാജ്യത്തിെൻറ സ്വയംപര്യാപ്തത വ്യക്തമാക്കുന്നു. സ്വകാര്യ കമ്പനികളുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. സതേൺ നേവൽ കമാൻഡൻറ് വൈസ് അഡ്മിറൽ എ.ആർ. കാർേവ ഉദ്ഘാടനം ചെയ്തു. മേഖലയിലെ ചെറുകിട വ്യവസായ സംരംഭങ്ങളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് സ്വകാര്യ കമ്പനികളെ പങ്കെടുപ്പിക്കുന്നത്.
എസ്.ഐ.എ.ടി.ഐ പ്രസിഡൻറ് ഡോ. സി.ജി. കൃഷ്ണദാസ് നായർ, എ.ഇ.എസ്.ഐ പ്രസിഡൻറ് ഡോ. ആർ.കെ. ത്യാഗി, ഡി.ആർ.ഡി.ഒ ഡി.ജി ഡോ. ടെസി തോമസ്, പ്രഫ. എസ്.എസ്. മൻത എന്നിവർ പങ്കെടുത്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്ന ശിൽപശാലയിൽ വിക്രം സാരാഭായ് സ്പേസ് സെൻറർ ഡയറക്ടർ എസ്. സോംനാഥ്, റീജനൽ ഡയറക്ടറേറ്റ് ഓഫ് അപ്രൻറീസ് ട്രെയിനിങ് റീജനൽ ഡയറക്ടർ സെന്തിൽകുമാർ, ആനന്ദ് അഗസ്ത്യ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.