ഡോ. ശാലിനി, അനൂപ്​ അന്നൂർ, ഗോവിന്ദക്കുറുപ്പ്​

നവനീതം കഥാപുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു

കോ​ഴിക്കോട്​: യുവ വന്യജീവി ഫേ​ാ​ട്ടോഗ്രാഫറും എഴുത്തുകാരനുമായിരുന്ന നവനീതി​ന്‍റെ ഓർമക്കായി മീഞ്ചന്ത ആർട്​സ്​ ആൻറ്​ സയൻസ്​ കോളജ്​ പൂർവ വിദ്യാർഥി കൂട്ടായ്​മ സംഘടിപ്പിച്ച 'നവനീതം' ചെറുകഥ മത്സരത്തിൽ കോട്ടയം സ്വദേശിനി ഡോ. ശാലിനിക്ക്​ ഒന്നാം സ്​ഥാനം. 'നീലശംഖുപുഷ്​പങ്ങൾ' എന്ന ചെറുകഥയാണ്​ 5000 രൂപയുടെ ഒന്നാം സമ്മാനത്തിനർഹമായത്​. അനൂപ്​ അന്നൂർ (പാതാളപ്പിടപ്പ്​),ഗോവിന്ദക്കുറുപ്പ്​ ( ഗർഭരക്ഷക്കുള്ള ഉപാധികൾ) എന്നീ കഥകൾ രണ്ടും മൂന്നും (3000, 2000) സ്​ഥാനങ്ങൾ നേടി. എസ്​. സചിൻ ( ഭൂപടങ്ങൾ തിരുത്തു​േമ്പാൾ ശ്രദ്ധിക്കേണ്ടത്​), പ്രിൻസ്​ ജോൺസ്​ (ആനയിറച്ചി) എന്നിവർക്ക്​ പ്രോത്സാഹന സമ്മാനവും ലഭിച്ചു.

ആകെ 184 എൻട്രികളാണ്​ ലഭിച്ചിരുന്നത്​. ഡോ. കൽപ്പറ്റ നാരായണൻ, ഡോ. ആസാദ്​, ഇ. സന്തോഷ്​ കുമാർ, ഡോ. കാവുമ്പായി ബാലകൃഷ്​ണൻ എന്നിവരടങ്ങിയ ജൂറിയാണ്​ വിജയികളെ തെരഞ്ഞെടുത്തത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.