കുറ്റ്യാടി: പൊലീസ് സ്റ്റേഷൻ നക്സൽ ആക്രമണക്കേസിലെ പ്രതിയായ ടി. അപ്പു ബാലുശ്ശേരി കൂടി മരിച്ചതോടെ പതിനാറ് പ്രതികളിൽ അവശേഷിക്കുന്നത് താൻ മാത്രമെന്ന് പാലേരി തോട്ടത്താങ്കണ്ടിയിലെ കടുങ്ങോൻ. കേസിലെ പതിനഞ്ച് പ്രതികളും മരിച്ചു. അപ്പുവും കടുേങ്ങാനും മാനന്തവാടിയിലെ വേലപ്പൻ മാസ്റ്ററുമായിരുന്നു ആക്രമണത്തിെൻറ പ്രധാന സൂത്രധാരന്മാർ. 1969 ഡിസംബർ18 ന് പുലർച്ച രണ്ടു മണിക്ക് ഇവരുടെ നേതൃത്വത്തിലാണ് സ്റ്റേഷൻ ആക്രമിച്ചത്. പൊലീസിെൻറ പ്രത്യാക്രമണത്തിൽ പെരുവണ്ണാമൂഴിക്കാരൻ വേലപ്പൻ കൊല്ലപ്പെട്ടു. സ്റ്റേഷനിലുണ്ടായിരുന്ന എസ്.െഎ.പ്രഭാകരെൻറ കൈ ബോംബേറിൽ അറ്റു പോകുകയും ചെയ്തിരുന്നു. 77കാരനായ കടുങ്ങോൻ ഉൾപ്പെടെയുള്ളവരെ എട്ടുവർഷമാണ് ശിക്ഷിച്ചത്.
അതിൽ രണ്ടരവർഷം കോഴിക്കോട് ജില്ല ജയിലിൽ റിമാൻഡിലായിരുന്നു. ബാക്കിക്കാലം കണ്ണൂർ സെൻട്രൽ ജയിലിലുമായിരുന്നു. ചേമഞ്ചേരി ശ്രീനിവാസനെ േകസിൽ െവറുതെ വിട്ടു. കടുേങ്ങാനെ രണ്ടു ദിവസത്തിനു ശേഷം പാലേരി പാറക്കടവിലെ ആൾത്താമസമില്ലാത്ത പറമ്പിൽനിന്ന് നാട്ടുകാർ കണ്ടെത്തിയാണ് പൊലീസിലേൽപ്പിച്ചത്.
അപ്പുവിനെ ആറുമാസം കഴിഞ്ഞാണ് പിടികൂടുന്നത്. തൊട്ടിൽപ്പാലം ചൊത്തക്കൊല്ലിയിലെ വിട്ടീൽനിന്ന് ഒപ്പം മറ്റു പ്രതികളായ പൊക്കൻ, കണ്ണൻ എന്നിവെരയും പിടികൂടി. പൊക്കെൻറ വീട്ടിൽനിന്നാണ് മൂവരെയും പിടിക്കുന്നത്. പാച്ചു പെരുവണ്ണാമൂഴി, പാലേരിയിലെ വി.കെ.കുഞ്ഞിരാമൻനായർ, കോഴിക്കോട് അച്യുതൻ, തൊട്ടിൽപ്പാലം സ്വദേശികളായ കൊടക്കാരൻ വേലായുധൻ, കണ്ണൻ, കുട്ടപ്പൻ തുടങ്ങിയവരായിരുന്നു ബാക്കി പ്രതികൾ. അപ്പു മരിക്കുന്നതുവരെ സി.പി.എമ്മിൽ തുടർന്നു.
എൽ.െഎ.സി ഏജൻറുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കക്കയം ക്യാമ്പിൽ മരിച്ച രാജെൻറ അനുസ്മരണ പരിപാടിക്ക് രണ്ടു കൊല്ലം മുമ്പ് അപ്പു കുറ്റ്യാടിയിൽ വന്നിരുന്നു. കടുങ്ങോൻ അടുത്ത കാലം വരെ പത്രം ഏജൻറ്, ലോട്ടറി ഏജൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നക്സൽ ആക്രമണം നടന്ന കുറ്റ്യാടിയിലെ പൊലീസ് സ്റ്റേഷൻ കെട്ടിടം ഇനിയും െപാളിച്ചു മാറ്റിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.