കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് വിട്ടുകൊടുക്കാതിരിക്കാനുള്ള നീക്കം ശക്തമാക്കി എൻ.സി.പിയും മാണി സി. കാപ്പൻ എം.എൽ.എയും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജില്ലയിൽ മികച്ച വിജയം നേടിയാൽ പാലാ സീറ്റ് വിട്ടുകൊടുക്കേണ്ടിവരുമെന്നറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ നീക്കങ്ങളും എൻ.സി.പി ആരംഭിച്ചുകഴിഞ്ഞു. ഇടതുമുന്നണിയിൽ കടുത്ത അവഗണനയെന്ന കാപ്പെൻറ ആരോപണം ഇതിെൻറ സൂചനയാണ്. പുതിയ നീക്കത്തിന് പാർട്ടിയിലെ ഒരുവിഭാഗത്തിെൻറ പിന്തുണയും കാപ്പനുണ്ട്.
ഇടത് അവഗണനക്കെതിരെ എൻ.സി.പി ദേശീയ നേതൃത്വത്തിന് പരാതി നൽകും. മുമ്പും ഇടതുമുന്നണിക്കെതിരെ കാപ്പൻ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. അന്ന് മുന്നണി നേതൃത്വവും എൻ.സി.പി സംസ്ഥാന നേതാക്കളും ഇടപെട്ട് കാപ്പനെ അനുനയിപ്പിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. എന്നാൽ, പാലാ സീറ്റിെൻറ കാര്യത്തിൽ ആരും കാപ്പന് വ്യക്തമായ ഉറപ്പ് നൽകിയിരുന്നില്ല. അതിനിടെ കാപ്പൻ യു.ഡി.എഫിനൊപ്പം പോകുമെന്ന പ്രചാരണവും ശക്തമായിരുന്നു. ഇതേതുടർന്ന് പാർട്ടി ദേശീയനേതൃത്വത്തിെൻറ ഇടപെടലും ഉണ്ടായി. ദേശീയ നേതാക്കളുമായി ചർച്ച നടത്തിയ കാപ്പൻ, വിഷയത്തിൽ സി.പി.എം അഖിലേന്ത്യ നേതാക്കെള ഇടപെടുത്താനും ശ്രമിച്ചു.
തദ്ദേശ െതരഞ്ഞെടുപ്പിൽ എൻ.സി.പിയെ ഇടതുമുന്നണി അവഗണിച്ചെന്നാണ് പുതിയ ആക്ഷേപം.
കാപ്പൻ തയാറായാൽ ആലോചിക്കാം –ഹസൻ
തൃശൂര്‍: മാണി സി. കാപ്പന് യു.ഡി.എഫില്‍ ചേരാന്‍ താൽപര്യം പ്രകടിപ്പിച്ചാല്‍ അക്കാര്യം ആലോചിക്കുമെന്ന് കണ്‍വീനര്‍ എം.എം. ഹസന്. തദ്ദേശ െതരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ എന്‍.സി.പിക്ക് അവഗണന നേരിട്ടെന്ന മാണി സി. കാപ്പെൻറ പ്രസ്താവന സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് തൃശൂരില്‍ വാർത്തസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്പീക്കർ മുഖ്യമന്ത്രിയുടെ ചട്ടുകമായെന്നും ഹസൻ ആരോപിച്ചു. ബാർ മുതലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ മന്ത്രിമാരായ കെ. ബാബുവിനും വി.എസ്. ശിവകുമാറിനുമെതിരെ വിജിലൻസ് അന്വേഷണത്തിന് ഗവർണർ അനുമതി നിഷേധിച്ചപ്പോൾ പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണത്തിന് സ്പീക്കർ സമ്മതം മൂളുകയായിരുന്നു. നീതിപൂർവവും നിഷ്പക്ഷവുമാകേണ്ട സ്പീക്കർ രാഷ്ട്രീയ ചട്ടുകമായി. ബിജു രമേശ് ജോസ് കെ. മാണിക്കെതിെര മൊഴി നൽകിയെങ്കിലും അന്വേഷണത്തിന് നടപടി ഉണ്ടായില്ല. ഗവർണർ അനുമതി നിഷേധിച്ച സാഹചര്യത്തിൽ തെറ്റ് സമ്മതിക്കാൻ സ്പീക്കർ തയാറാകണമെന്നും ആവശ്യപ്പെട്ടു.
എൻ.സി.പിക്ക് കടുത്ത അവഗണന –മാണി സി. കാപ്പൻ
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ കടുത്ത അവഗണന നേരിടേണ്ടിവന്നെന്ന് എൻ.സി.പി നേതാവ് മാണി സി. കാപ്പൻ എം.എൽ.എ. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിെൻറ ഇടതുമുന്നണി പ്രേവശനവുമായി ബന്ധപ്പെട്ട് മുന്നണിക്കെതിരെ മാണി സി. കാപ്പൻ നടത്തുന്ന രണ്ടാമത്തെ പരസ്യവിമർശനമാണിത്.
പാലാ ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലും പാലാ നഗരസഭയിലും ലീഡ് നേടി വിജയിച്ചിട്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ നൽകിയത് രണ്ട് സീറ്റ് മാത്രം. 2015ൽ 400 സീറ്റിൽ മത്സരിച്ചിരുന്നു. ഇത്തവണ നൽകിയത് 165 സീറ്റും. പാർട്ടിയെ അവഗണിക്കുന്നതിൽ വേദനയുണ്ട്. അടുത്ത ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യം ഉന്നയിക്കും. നേതൃത്വത്തോടും വിഷയം ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണിയുടെ വരവോടെ എൻ.സി.പിക്ക് വലിയ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. കോട്ടയം ജില്ലയിൽ 25 ഇടത്ത് മത്സരിച്ചിരുന്നത് ഏഴായി. ജോസ് കെ. മാണിയുടെ ഇടതുപ്രവേശനത്തോട് തുടക്കംമുതൽ കടുത്ത അതൃപ്തിയിലായിരുന്നു മാണി സി. കാപ്പൻ. നിയമസഭ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് വിട്ടുകൊടുത്തുള്ള ഒരു ഒത്തുതീർപ്പിനും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.