കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് അഭിവാദ്യവുമായി എൻ.സി.പി എറണാകുളം ബ്ലോക്ക് കമ്മിറ്റിയുടെ പേരിൽ പോസ്റ്റർ. വ്യാഴാഴ്ച രാവിലെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റർ പ്രചരിച്ചത്.
'ഐശ്വര്യകേരള യാത്രക്ക് എറണാകുളത്തേക്ക് സ്വാഗതം' എന്ന് പറഞ്ഞുള്ള പോസ്റ്ററിൽ ശരദ്പവാർ, ടി.പി. പീതാംബരൻ, മാണി സി. കാപ്പൻ എന്നിവരുടെ ചിത്രവുമുണ്ട്. പോസ്റ്ററുമായി എൻ.സി.പിക്ക് ബന്ധമില്ലെന്ന് എറണാകുളം ബ്ലോക്ക് പ്രസിഡൻറ് വി. രാംകുമാർ അറിയിച്ചു. നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.