നെടുമ്പാേശ്ശരി: വിമാനം പുറപ്പെടില്ലെന്ന് ഉറപ്പായിട്ടും ഉടൻ തിരിക്കുമെന്ന് പറഞ്ഞ് യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിൽ വിമാനത്താവളത്തിൽ പ്രതിേഷധവും കുത്തിയിരിപ്പും. ഞായറാഴ്ച ഉച്ചക്ക് 12.50ന് പുറപ്പെടേണ്ടിയിരുന്ന സൗദി എയർലൈൻസ് വിമാനത്തിനാണ് തകരാർ സംഭവിച്ചത്. േബ്രക്കിങ് സംവിധാനത്തിനായിരുന്നു തകരാർ.
ഇത് ഉടൻ പരിഹരിക്കുമെന്ന് പറഞ്ഞ് യാത്രക്കാരെ രാത്രിവരെ വിമാനത്താവളത്തിൽതന്നെ ഇരുത്തി. യാത്രക്കാർ ബഹളമുണ്ടാക്കിയപ്പോഴാണ് ഹോട്ടലുകളിലേക്ക് മാറ്റിയത്. വിമാനം രാത്രി പോകുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാൽ, അതുണ്ടായില്ല. തിങ്കളാഴ്ച രാവിലെ 11ന് പുറപ്പെടുമെന്ന് പറഞ്ഞ് യാത്രക്കാരെ മുഴുവൻ വീണ്ടും വിമാനത്താവളത്തിൽ കൊണ്ടുവന്നു. എന്നാൽ, ബോർഡിങ് പാസ് നൽകാത്തതിനെ തുടർന്ന് ഇവർക്ക് വിമാനത്താവളത്തിനകത്ത് കഴിയേണ്ടിവന്നു. ഉംറ തീർഥാടകരും സ്ത്രീകളും കുട്ടികളും ഇവരിലുണ്ടായിരുന്നു.
സഹികെട്ട യാത്രക്കാർ തിങ്കളാഴ്ച രാവിലെ എയർലൈൻസ് ഓഫിസിനുമുന്നിൽ കുത്തിയിരുന്ന് ബഹളമുണ്ടാക്കി. സുരക്ഷ ഏജൻസിയിലെ ഉദ്യോഗസ്ഥരും യാത്രക്കാർക്കൊപ്പം നിലകൊണ്ടു. വിമാനത്തിെൻറ േബ്രക്കിങ് സംവിധാനം ശരിയാക്കിയെങ്കിലും ഇത് ഓടിച്ചുനോക്കുന്നതിന് മഴയിൽ റൺവേയിൽ ഈർപ്പം കൂടിയതിനാൽ കഴിയാതെ വരുകയായിരുന്നു. പിന്നീട് തിങ്കളാഴ്ച സർവിസ് നടത്തുന്ന സൗദി എയർലൈൻസിെൻറ മറ്റൊരു വിമാനത്തിൽ ഈ യാത്രക്കാരെ വൈകീട്ട് 4.40ഓടെ കൊണ്ടുപോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.