കസ്റ്റഡി മരണം: എസ്.പി, ഡി.വൈ.എസ്.പി എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതി

തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ എസ്.പിയുടെയും ഡി.വൈ.എസ്.പിയുടെയും പങ്ക് അന്വേഷിക്കണമെന്ന് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി. കേസില്‍ ഒന്നും നാലും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.

എസ്‍.പിയും ഡി.വൈ.എസ്​.പിയും പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് ഒന്നാം പ്രതി എസ്.ഐ സാബു പറഞ്ഞിരുന്നു. ഈ ആരോപണം അന്വേഷിക്കണമെന്നും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നും കോടതി നിരീക്ഷിച്ചു.

കേസിൽ ന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംശയിക്കപ്പെടുന്ന സാഹചര്യത്തിലാണ്​ ഒന്നാം പ്രതി എസ്​.ഐ സാബുവിനും സി.പി.ഒ സജീവ്​ ആൻറണിക്കും ജാമ്യം നൽകാത്തതെന്നും കോടതി വ്യക്തമാക്കി.

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ മൂന്ന് പൊലീസുകാർ കൂടി കഴിഞ്ഞ ദിവസം അറസ്​റ്റിലായിരുന്നു.

Tags:    
News Summary - Nedumkanadam Custody Death- Should enquirer SP ,DYSP 's role - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.