കൽപറ്റ: ജില്ലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് ഉന്നതതല യോഗത്തില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. വനപരിപാലകര്ക്ക് അത്യാധുനിക രീതിയിലുള്ള ഉപകരണങ്ങള്‍ ഉറപ്പാക്കണം. വന നിയമത്തില്‍ ഇളവ് നല്കല്, ജില്ലയില്‍ ഉന്നതതല ഉദ്യോഗസ്ഥരെ നിയമിക്കൽ എന്നീ വിഷയങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
വന്യജീവി സങ്കേതങ്ങള്‍ക്കുള്ളിലുള്ള കുടുംബങ്ങളെ പുനരധിവസിപ്പിക്കണം. അടിക്കാട് വെട്ടല്‍, ട്രഞ്ച് നിർമാണം എന്നിവ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്താന്‍ സംസ്ഥാനത്തിന് ഇളവ് നല്‍കണമെന്നും എം.എല്‍.എമാര്‍ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ജില്ലാ ഭരണകൂടം, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെ കേന്ദ്രമന്ത്രി യോഗത്തില്‍ അഭിനന്ദിച്ചു.
കേന്ദ്ര വനം വകുപ്പ് ഡയറക്ടര്‍ ജനറല്‍ ജിതേന്ദ്രകുമാര്‍, അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ എസ്.പി. യാദവ്, എം.എല്‍.എമാരായ ഒ.ആര്. കേളു, ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ഡോ. രേണു രാജ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി. പുകഴേന്തി, എ.ഡി.എം കെ. ദേവകി, സബ് കലക്ടര്‍ മിസല്‍ സാഗര്‍ ഭരത്, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ജയപ്രസാദ്, ഫോറസ്റ്റ് സ്പെഷ്യല്‍ ഓഫിസര്‍ വിജയാനന്ദന്, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപ, ജില്ലാ പൊലീസ് മേധാവി ടി. നാരായണന്, ഡി.എഫ്.ഒ ഷജ്ന കരീം, എം.പിയുടെ പ്രതിനിധി കെ.എല്‍. പൗലോസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.