മൂന്നാർ: നീലക്കുറിഞ്ഞി ഉദ്യാനത്തിെൻറ അതിർത്തി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് നിയമാനുസൃത താമസക്കാർ ആശങ്കെപ്പേടണ്ടെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. വർഷങ്ങളായി താമസിക്കുന്ന കുടിയേറ്റക്കാരെയും നിയമാനുസൃത രേഖകളുള്ളവരെയും സംരക്ഷിക്കും. എന്നാൽ രേഖകൾ നിയമാനുസൃതമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അതിന് ജനങ്ങൾ സഹകരിക്കണം. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും ആശങ്കകൾ അകറ്റുന്നതിനുമാണ് ഇൗ സന്ദർശനമെന്നും റവന്യൂമന്ത്രി പറഞ്ഞു. നീലക്കുറിഞ്ഞി ഉദ്യാനത്തിെൻറ അതിർത്തി പുനർനിർണയത്തിെൻറ ഭാഗമായുള്ള സന്ദർശനത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രദേശത്തെ ജനപ്രതിനിധികൾക്ക് പറയാനുള്ളത് കേൾക്കും. എല്ലാ പ്രശ്നങ്ങളും കേട്ട ശേഷം മന്ത്രിതലത്തിൽ യോഗം ചേർന്ന് സർക്കാറാണ് തീരുമാനമെടുക്കുക എന്നും മന്ത്രി പറഞ്ഞു. കൊട്ടക്കാമ്പൂർ, വട്ടവട അടക്കമുള്ള പ്രദേശങ്ങൾ സന്ദർശിക്കും. മറ്റെവിടെയെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവിടെയും സന്ദർശിക്കും. നീലക്കുറിഞ്ഞി ഉദ്യാന പ്രഖ്യാപനം അവിടെ താമസിക്കുന്നവരിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാൽ നിയമാനുസൃത താമസക്കാരെ സംരക്ഷിക്കുമെന്ന് പ്രഖ്യാപനത്തിലുണ്ട്. എന്നാലും ആളുകളിൽ ആശങ്കകളുണ്ട്. അത്മാറ്റേണ്ടത് സർക്കാറിെൻറ കടമയാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, വനം മന്ത്രി കെ.രാജു, വൈദ്യുത മന്ത്രി എം.എം. മണി എന്നിവരടങ്ങിയ സംഘമാണ് വിവാദ ഭൂമി സന്ദർശിക്കുന്നത്. അതേസമയം, കൈയേറ്റം ഏറെയുള്ള കൊട്ടക്കാമ്പൂർ ബ്ലോക്ക് 58 സന്ദർശിക്കാതിരിക്കാൻ മന്ത്രിതല സമിതിക്ക് മേൽ രാഷ്ട്രീയ സമ്മർദമുണ്ട്. ബ്ലോക്ക് 58, 62 എന്നിവിടങ്ങളിലാണ് നിർദിഷ്ട കുറിഞ്ഞി ഉദ്യാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.