ഇന്ന് ഉച്ചക്ക് രണ്ടു മുതൽ അഞ്ചുവരെ നടക്കുന്ന നീറ്റ്-യു.ജി ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താെഴ പറയുന്നു.
അഡ്മിറ്റ് കാർഡിെൻറ ആദ്യ പേജിെൻറ മൂന്നാം ഭാഗം കോവിഡ് സെൽഫ് ഡിക്ലറേഷനാണ്. ഇത് പൂരിപ്പിക്കണം. രക്ഷാകർത്താവ് ഇതിൽ ഒപ്പുവെക്കണം. ഡിക്ലറേഷെൻറ താഴെ ഇടതുഭാഗത്ത് നീറ്റ് അേപക്ഷ ഫോമിൽ ഒട്ടിച്ച ഫോേട്ടായുടെ കോപ്പി ഒട്ടിക്കണം. ഡിക്ലറേഷനിൽ പരീക്ഷാർഥിയുടെ ഇടത് തള്ളവിരൽ അടയാളം, ഒപ്പ് എന്നിവ പരീക്ഷഹാളിൽ ഇൻവിജിലേറ്ററുടെ മുന്നിൽ വെച്ചേ ഇടാൻ പാടുള്ളൂ.
വിദ്യാർഥിയുടെ പോസ്റ്റ് കാർഡ് സൈസിലുള്ള കളർ ഫോേട്ടാ (അപേക്ഷയിൽ പതിച്ചതിെൻറ 4x6 സൈസ്) പരീക്ഷ കേന്ദ്രത്തിലേക്ക് പോകുേമ്പാൾ ഒട്ടിച്ചുകൊണ്ടുപോകണം. പരീക്ഷഹാളിൽ വെച്ച് ഫോേട്ടാക്ക് കുറുകെ ഇടതുഭാഗത്ത് പരീക്ഷാർഥിയും വലതുഭാഗത്ത് ഇൻവിജിലേറ്ററും ഒപ്പിടണം. ഇതിന് പുറമെ ഫോേട്ടാക്ക് താഴെയുള്ള നിശ്ചിതഭാഗത്തും ഇൻവിജിലേറ്ററുടെ സാന്നിധ്യത്തിൽ (നേരത്തേ ഒപ്പിട്ടുകൊണ്ടുപോകരുത്) അേപക്ഷാർഥി ഒപ്പിടണം. പരീക്ഷ കഴിഞ്ഞ് ഷീറ്റ്/ പൂരിപ്പിച്ച അഡ്മിറ്റ് കാർഡ് ഇൻവിജിലേറ്ററെ ഏൽപിക്കണം. ഇൗ ഷീറ്റ് ഹാളിൽ കൊണ്ടുവന്നില്ലെങ്കിൽ പരീക്ഷയെഴുതാൻ അനുവദിക്കില്ല.
രണ്ട് മണിക്കാണ് പരീക്ഷ ആരംഭിക്കുന്നതെങ്കിലും പരീക്ഷ കേന്ദ്രത്തിലേക്കുള്ള പ്രവേശനം ഒന്നരയോടെ അവസാനിപ്പിക്കും. അതിനുശേഷം വരുന്നവരെ പ്രവേശിപ്പിക്കില്ല. പരീക്ഷ സമയമായ മൂന്ന് മണിക്കൂർ കഴിഞ്ഞേ പരീക്ഷ ഹാൾ വിട്ടുപോകാൻ അനുവദിക്കൂ. ഒറിജിനൽ, ഒാഫിസ് കോപ്പി എന്നിങ്ങനെ ഒ.എം.ആർ ഷീറ്റിന് രണ്ട് ഭാഗങ്ങളുണ്ട്. ഇവ വേർപെടുത്തരുത്. രണ്ടും പരീക്ഷ കഴിഞ്ഞ് ഇൻവിജിലേറ്ററെ ഏൽപിക്കണം. ചോദ്യങ്ങൾ അടങ്ങിയ ടെക്സ്റ്റ് ബുക്ലെറ്റ് പരീക്ഷാർഥിക്ക് കൊണ്ടുപോകാം. പരീക്ഷക്കുശേഷം അഡ്മിറ്റ് കാർഡ് ഇൻവിജിലേറ്ററെ ഏൽപിക്കണം. പരീക്ഷഹാളിൽനിന്ന് പുറത്തിറങ്ങുന്നത് ഇൻവിജിലേറ്ററുടെ നിർദേശം പാലിച്ചായിരിക്കണം. ടെക്സ്റ്റ് ബുക്ക്ലെറ്റിലെയും ഒ.എം.ആർ ഷീറ്റിലെയും നമ്പറും കോഡും ഒന്നുതന്നെയെന്ന് ഉറപ്പുവരുത്തണം. വ്യത്യാസമുണ്ടെങ്കിൽ ഉടൻ തിരികെ നൽകി മാറ്റിവാങ്ങണം. റഫ് വർക്ക് ചെയ്യാൻ ബുക്ലെറ്റിൽ സ്ഥലമുണ്ട്.
കോവിഡ് പ്രോേട്ടാകോൾ കർശനമായി പാലിക്കണം. പരീക്ഷ കേന്ദ്രത്തിൽനിന്ന് പ്രത്യേകമായി എൻ 95 മാസ്ക് നൽകും. ഇവ ധരിച്ചുവേണം പരീക്ഷയെഴുതാൻ. അതിന് മുമ്പ് സോപ്പ്, ഹാൻഡ് സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകൾ കഴുകണം. സാമൂഹിക അകലം പാലിക്കണം.
പേപ്പർ കഷ്ണങ്ങൾ
* ജോമട്രി/പെൻസിൽ ബോക്സ്
* പ്ലാസ്റ്റിക് പൗച്ച്
* കാൽക്കുലേറ്റർ
* പേന
* സ്കെയിൽ
* റൈറ്റിങ് പാഡ്
* പെൻഡ്രൈവ്
* ഇറേസർ
* കാൽക്കുലേറ്റർ
* ലോഗരിഥം ടേബിൾ
* ഇലക്ട്രോണിക് പെൻ/ സ്കാനർ
* മൊബൈൽ ഫോൺ* ബ്ലൂടൂത്ത്
* കൂളിങ് ഗ്ലാസ്
* ഇയർ ഫോൺ
* മൈേക്രാഫോൺ
* പേജർ
* ഹെൽത്ത് ബാൻഡ്
* വാലറ്റ്
* ഹാൻഡ് ബാഗ്
* ബെൽറ്റ്
* തൊപ്പി
* വാച്ച്
* റിസ്റ്റ് വാച്ച്
* ബ്രേസ്ലെറ്റ്
*കാമറ
* ആഭരണങ്ങൾ
* ലോഹസാമഗ്രികൾ
* ആഹാര പദാർഥങ്ങൾ.
*ഷൂസ് പാടില്ല. സ്ലിപ്പർ, താഴ്ന്ന ഹീലുള്ള ചെരിപ്പ് എന്നിവയാകാം.
*കട്ടിയുള്ള സോളുള്ള പാദരക്ഷകൾ അനുവദിക്കില്ല
*വസ്ത്രങ്ങളിൽ വലിയ ബട്ടണുകൾ പാടില്ല
*അയഞ്ഞതും നീണ്ട സ്ലീവ് ഉള്ളതുമായ വസ്ത്രം അനുവദനീയമല്ല.
*വിശ്വാസപരമായ വസ്ത്രങ്ങൾ/ സാമഗ്രികൾ ധരിക്കുന്നവർ പരിശോധനക്കായി റിപ്പോർട്ടിങ് സമയത്തിെൻറ ഒരു മണിക്കൂർ മുെമ്പങ്കിലും (ഇന്ത്യൻ സമയം ഉച്ചക്ക് 12.30ന് മുമ്പ്) പരീക്ഷ കേന്ദ്രത്തിൽ എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.