തൃശൂര്‍: വിദ്യാര്‍ഥികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് പാമ്പാടി നെഹ്റു കോളജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെതിരെ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് രക്ഷിതാക്കളുടെ പരാതി. കോളജിലെ നാലാംവര്‍ഷ ഡി.ഫാം വിദ്യാര്‍ഥി അതുല്‍ ജോസിന്‍െറ പിതാവ് തൃശൂര്‍ പുഴക്കല്‍ സ്വദേശി തുപ്പലഞ്ഞിയില്‍ ജോസ് ടി.മാത്യു, നാലാംവര്‍ഷ ബി. ഫാം വിദ്യാര്‍ഥി നിഖില്‍ ആന്‍റണിയുടെ പിതാവ് മലപ്പുറം മാറഞ്ചേരി താണിമൂട്ടില്‍ ടി.സി.ആന്‍റണി എന്നിവരാണ് പരാതി നല്‍കിയത്.
നെഹ്റു കോളജ് വിദ്യാര്‍ഥികള്‍ക്ക് അവിടത്തെന്നെ പരീക്ഷ എഴുതാം
തൃശൂര്‍: കേരള ആരോഗ്യ സര്‍വകലാശാലയുടെ ഒന്നാംവര്‍ഷ ബി.ഫാം സപ്ളിമെന്‍ററി തിയറി പരീക്ഷകള്‍ ബുധനാഴ്ച മുതല്‍ നെഹ്റു കോളജ് ഓഫ് ഫാര്‍മസിയില്‍ നടത്താന്‍ തീരുമാനം. എന്നാല്‍, രണ്ടാംവര്‍ഷ ബി.ഫാം പരീക്ഷയുടെ അവശേഷിക്കുന്ന ഒരു പേപ്പര്‍ മുന്‍ തീരുമാനപ്രകാരം ചൊവ്വാഴ്ച പാലക്കാട് പ്രൈംകോളജില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.