നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയിൽ ശനിയാഴ്ച പൊതു അവധി

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി പ്രമാണിച്ച് ആലപ്പുഴ ജില്ലക്ക് ശനിയാഴ്ച പൊതു അവധി പ്രഖ്യാപിച്ച് കലക്ടര്‍. ഈ മാസം 28-നാണ് വള്ളംകളി. ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാർ, ജില്ലയിലെ എം.പിമാര്‍, എം.എൽ.എമാര്‍ തുടങ്ങിയവർ പങ്കെടുക്കും.

വയനാട് ഉരുള്‍ പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വള്ളം കളിയോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കി. ക്ലബുകള്‍ ലക്ഷങ്ങള്‍ മുടക്കി പരിശീലനം ഉള്‍പ്പെടെ നടത്തിയ സാഹചര്യത്തിലാണ് വള്ളം കളി നടത്താനുള്ള തീരുമാനം ഉണ്ടായത്. 70ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ ഒമ്പത് വിഭാഗങ്ങളിലായി 19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങള്‍ മത്സരത്തിനുള്ളത്.

ആഗസ്റ്റ് 10ന് നടത്താനിരുന്ന വള്ളംകളി വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് മാറ്റിവെച്ചത്. വള്ളംകളി അനിശ്ചിതമായി നീട്ടിയത് ബോട്ട് ക്ലബുകളുടെയും കരക്കാരുടെയും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ക്ലബുകൾ തയാറെടുപ്പ് തുടങ്ങിയ ശേഷം മാറ്റിവെച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. മത്സരം നടത്താതിരുന്നാൽ ക്ലബുകൾക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുമായിരുന്നു. എല്ലാ വർഷവും ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി നടത്തിവന്നത്. കോവിഡിലും പ്രളയകാലത്തും മാത്രമാണ് മുടങ്ങിയത്.

Tags:    
News Summary - Nehru Trophy Boat Race; Saturday is a public holiday in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.