നേമം ബി.ജെ.പി കോട്ടയല്ലെന്ന് കെ. മുരളീധരൻ; നല്ല സ്ഥാനാർഥിയാണെങ്കിൽ ജയിക്കാം, ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ താൻ തയാർ

കോഴിക്കോട്: നേമം ബി.ജെ.പി കോട്ടയല്ലെന്ന് കെ. മുരളീധരൻ എം.പി. നല്ല സ്ഥാനാർഥിയാണെങ്കിൽ നേമത്ത് ജയിക്കാം. ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ താൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. കെ. മുരളീധരൻ നേമത്ത് മത്സരിക്കുമെന്നാണ് കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരം. മുരളീധരനെ ഹൈകമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചിരിക്കുകയാണ്.

നേമത്തിന് ഇത്ര വലിയ പ്രാധാന്യം നല്‍കേണ്ട കാര്യമില്ല. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തത് തന്നെ വലിയൊരു സന്ദേശമായിരുന്നു. പിന്നീട് കരുത്തവര്‍ വരും, ശക്തര്‍ വരും എന്നൊന്നും പറയേണ്ടിയിരുന്നില്ല. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അതിലേക്ക് വലിച്ചിഴക്കേണ്ടിയിരുന്നില്ല. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അവരവരുടെ മണ്ഡലങ്ങളുമായി വര്‍ഷങ്ങളായുള്ള ബന്ധമാണ്. അവര്‍ ആ സീറ്റുകളില്‍ നിന്ന് മാറിയാല്‍ ആ സീറ്റ് ജയിക്കണമെന്നില്ല. കോണ്‍ഗ്രസിന് സംഘടനാ ദൗര്‍ബല്യമുണ്ട്. പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ക്ക് വ്യക്തിപരമായ ബന്ധങ്ങളാണ് ഉള്ളതെന്നും കെ. മുരളീധരന്‍ പറഞ്ഞു.

ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, താൻ പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് അദ്ദേഹം ഇന്നലെ രാത്രി വ്യക്തമാക്കി. നേമത്ത് മുരളീധരൻ മത്സരിക്കുമോയെന്ന ചോദ്യത്തിന് പ്രഖ്യാപനം വരട്ടെയെന്നാണ് അദ്ദേഹം മറുപടി നൽകിയത്. മുരളീധരൻ ഏത് മണ്ഡലത്തിലും ശക്തനാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. 

Tags:    
News Summary - Nemam is not a BJP stronghold k Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.