തൃശൂർ: പങ്കാളിത്തവും പ്രാമാണ്യവും കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ ഉത്സവമായ പാലക് കാട് നെന്മാറ വല്ലങ്ങി വേലയുടെ കഴിഞ്ഞ സീസണിലെ വെടിക്കെട്ട് നിയമവിരുദ്ധമാണെന്ന് ആ ഭ്യന്തരവകുപ്പ്. നിയമങ്ങൾ ലംഘിച്ചും നിർദേശങ്ങൾ അവഗണിച്ചും നടത്തിയ വെടിക്കെട്ടി ൽ ദേശങ്ങൾ ഓരോന്നും അഞ്ഞൂറ് കിലോയിലധികം വെടിമരുന്ന് ഉപയോഗിച്ചുവെന്നാണ് ആഭ്യന്ത രവകുപ്പിെൻറ കണ്ടെത്തൽ.
2019 ഏപ്രിൽ മൂന്നിനും നാലിനുമായിരുന്നു നെന്മാറ വല്ലങ്ങി വേ ല. ഹൈകോടതി നിർദേശപ്രകാരം വെടിക്കെട്ടിന് അനുമതി നൽകി പാലക്കാട് അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് പുറെപ്പടുവിച്ച ഉത്തരവാണ് അതെഴുതിയ കടലാസിെൻറ വില പോലും കൽപിക്കാെത ഉത്സവക്കമ്മിറ്റിക്കാർ അവഗണിച്ചത്. സുപ്രീംകോടതി മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് ഇരുദേശങ്ങൾക്കും അദ്ദേഹം വെടിക്കെട്ടിന് അനുമതി നൽകിയത്.
വല്ലങ്ങി ദേശത്തിന് മൂന്നിന് രാത്രി ആറിനും ആറരക്കും ഇടയിലും നാലിന് രാവിലെ ആറിനും ആറരക്കും ഇടയിലും നെന്മാറ ദേശത്തിന് മൂന്നിന് രാത്രി 6.45നും 7.15നും ഇടയിലും നാലിന് രാവിലെ 6.45നും 7.15നും ഇടയിലും ഓരോ പ്രാവശ്യവും 15 കിലോ വീതം മരുന്ന് ഉപയോഗിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വെടിക്കെട്ട് നടത്താനാണ് അനുമതി കൊടുത്തത്.
ഇതിന് വിരുദ്ധമായി ഇരുദേശങ്ങളും 7500 ഗുണ്ടുകളും ബോൾ അമിട്ടുകളും മൂന്ന് ലക്ഷത്തോളം പടക്കങ്ങളും അടക്കം അഞ്ഞൂറ് കിലോയുടെ വെടിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയെന്നാണ് ആഭ്യന്തരവകുപ്പിെൻറ രേഖകൾ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ എക്സ്േപ്ലാസീവ് ആക്ട് അനുസരിച്ച് നെന്മാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
വെടിമരുന്ന് ജില്ല മാറി കൊണ്ടുപോകരുതെന്നും വെടിക്കെട്ട് നടത്തുന്നവർക്ക് വെടിക്കോപ്പ് നിർമാണ,സംഭരണ കേന്ദ്രമുണ്ടായിരിക്കണമെന്നും നിർദേശം ഉണ്ടായിരുന്നു. ഇതൊന്നും പാലിച്ചിട്ടില്ല എന്ന് ആഭ്യന്തരവകുപ്പ് കണ്ടെത്തി. വെടിക്കെട്ടിന് സുപ്രീം കോടതിയുടെയും കേന്ദ്രസർക്കാറിെൻറയും വ്യവസ്ഥകൾ പ്രകാരമാണ് ഇവിടെ അനുമതി നൽകിയത്. അതാണ് ലംഘിച്ചത്. നിയമലംഘനം കണ്ടെത്തിയ ഈ കേസ് ആറ് മാസം പിന്നിട്ടിട്ടും അന്വേഷണം തുടരുകയാണെന്നാണ് ആഭ്യന്തരവകുപ്പിെൻറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.