നേപ്പാൾ ഭൂകമ്പത്തിൽ വിടപറഞ്ഞ ഡോ: ദീപക്കിന്‍റെയും ഇർഷാദിന്‍റെയും സ്​മരണകൾക്ക് നാളെ രണ്ട് വയസ്

കേളകം: നേപ്പാളിനെ കശക്കിയെറിഞ്ഞ ഭൂകമ്പത്തിൽ അകപ്പെട്ട് വിടപറഞ്ഞ യുവ ഡോക്ടർമാരുടെ നൊമ്പര സ്മരണകൾക്ക് നാളെ രണ്ട് വയസ്സ്. 2015 ഏപ്രിൽ 25 നാണ് നേപ്പാളിലെ കാഡ്മണ്ഡുവിലുണ്ടായ ദുരന്തത്തിൽ കണ്ണൂർ ജില്ലയിലെ കേളകത്തിന് സമീപം കുണ്ടേരിയിലെ കളപ്പുരക്കൽ തോമസ്–മോളി ദമ്പതികളുടെ ഏക മകൻ വയനാട് ജില്ലയിലെ എടവക പി.എച്ച്.സിയിൽ സേവനം നടത്തിയ ഡോ: ദീപക്. കെ. തോമസ്, കാസർകോട് ആനബാഗിലു സ്വദേശി എ.എൻ. ഷംസുദ്ദീൻെറയും എൻ.എ. ആസിയയുടെയും മകനും, മാനന്തവാടി ജില്ലാ ആശുപത്രയിലെ ഡോക്ടറുമായയിരുന്ന എ.എസ്. ഇർഷാദ് എന്നിവർ മരിച്ചത്. ഇവരോടാപ്പം ഉണ്ടായിരുന്ന വടകര സ്വദേശി ഡോ: അബിൻ സുരി ഗുരുതരമായി പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. 

വിനോദ യാത്രക്കായി നേപ്പാളിലെത്തിയ ഡോ: ദീപക്കും ആത്മമിത്രമായ കാസർകോട് സ്വദേശി ഡോ: എ.എസ്. ഇർഷാദും ഭൂകമ്പത്തിൽ മരിച്ചു. ഭൂകമ്പത്തെ തുടർന്ന് ഇവർ താമസിച്ചിരുന്ന കാഡ്മണ്ഡുവിലെ ബജറ്റ് ഹോട്ടൽ തകർന്നായിരുന്നു ദുരന്തം. കോഴിക്കോട് മെഡിക്കൽ കോളജിലെ അമ്പത്തിയൊന്നാം ബാച്ചിലെ താരങ്ങളായിരുന്ന ഇരുവരും ബിരുനാനന്തര ബിരുധത്തിന് ചേരാനിരിക്കെയാണ് വിധി ഇവരെ തട്ടിയെടുത്തത്. സഹപാഠികളുടെ ഓർമ്മദിനത്തിൽ കുടുംബാങ്ങൾക്കും ബന്ധുമിത്രാദികൾക്കുമൊപ്പം അമ്പത്തിയൊന്നാം ബാച്ചിലെ  ഡോക്ടർമാരും സുഹൃത്തുകളും തുങ്കളാഴ്ച്ച രാത്രി കണിച്ചാറിലെ ഡോ: ദിപക്കിൻെറ വീട്ടിൽ ഒത്ത് ചേർന്ന് ഓർമ്മകൾ പങ്കിടും. 

മരിച്ച ഡോ: ദീപക്ക് കെ. തോമസിൻെറ ഓർമ്മദിനമായ ചൊവ്വാഴ്ച്ച കണിച്ചാർ സ​െൻറ് ജോർജ്ജ് ദേവാലയത്തിൽ പ്രാർഥനാ കൂട്ടായ്മയും നടക്കും. രാവിലെ 6.45 മണിക്ക് കണിച്ചാർ സ​െൻറ് ജോർജ്ജ് ദേവാലയത്തിൽ പ്രത്യേക പ്രാർഥനയും തുടർന്ന് കുണ്ടേരി കളപ്പരക്കൽ വീട്ടിൽ പ്രാർഥനാ കൂട്ടാകയ്മയും നടക്കും. ഇതോടനുബന്ധിച്ച തെറ്റുവഴിയിലെ മരിയ _കൃപാഭവനുകളിലെ ഇരുനൂറ്റിയമ്പതോളം അന്തേവാസികൾക്കൊപ്പം സ്നേഹസംഗമവും നടത്തും. ചടങ്ങുകളിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ദീപക്കിൻെറ സഹപാഠികളായ ഡോക്ടർമാർ, സാമൂഹ്യ–സാംസ്കാരിക–മേഖലയിലെ പ്രമുഖരും നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരും പങ്കെടുക്കും. 

Tags:    
News Summary - nepal kerala docter died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.