ആലപ്പുഴ: വ്യവസായ വകുപ്പിന് കീഴിലുള്ള കലവൂരിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിലെ ബന്ധുനിയമനങ്ങൾ വിവാദമാകുന്നു. പൊതുമേഖല സ്ഥാപനങ്ങളിൽ നോൺ ടെക്നിക്കലായ ക്ലർക്ക്/ ജൂനിയർ അസിസ്റ്റൻറ് തസ്തികകളിൽ പി.എസ്.സി വഴി മാത്രമേ നിയമനം നടത്താവൂ എന്നാണ് ചട്ടം. എന്നാൽ, എല്ലാ നിയമവും കാറ്റിൽ പറത്തി ജൂനിയർ അസിസ്റ്റൻറിെൻറ പേര് സീനിയർ അക്കൗണ്ടൻറ് എന്നാക്കി മാറ്റിയാണ് കെ.എസ്.ഡി.പിയിൽ മാനേജ്മെൻറിന് താൽപര്യമുള്ളവരെ ജോലിയിൽ കയറ്റുന്നത്.
കോർപറേഷൻ/ബോർഡ് റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ പി.എസ്.സിയെ നോക്കുകുത്തിയാക്കി കമ്പനിയിലെ മുതിർന്ന ഫിനാൻസ് ഉദ്യോഗസ്ഥെൻറ മകളെ അദ്ദേഹത്തിെൻറതന്നെ കീഴിൽ ജോലിക്കെടുത്തിരിക്കുകയാണ്. കമ്പനിയിൽനിന്ന് വിരമിച്ച മറ്റൊരു ഉദ്യോഗസ്ഥെൻറ മകൾക്കും ഇതേ തസ്തികയിൽ ചട്ടവിരുദ്ധമായി നേരത്തെ നിയമനം നൽകിയിരുന്നു. പത്രപ്പരസ്യം നൽകാതെ കമ്പനി വെബ്സൈറ്റിൽ മാത്രം പരസ്യം നൽകി ഫിനാൻസ് മാനേജറുടെ മകൾക്ക് യോഗ്യതയിൽ ഇളവ് നൽകിയാണ് പിൻവാതിൽ നിയമനം നടത്തിയത്.
കെ.എസ്.ഡി.പിയിലെതന്നെ സ്റ്റോർ, പേഴ്സനൽ ഡിപ്പാർട്മെൻറുകളിൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്തിയപ്പോഴാണ് വഴിവിട്ട ഇൗ ബന്ധുനിയമനങ്ങൾ. കയർ കോർപറേഷനിൽനിന്ന് വിരമിച്ച 70 വയസ്സ് പിന്നിട്ടയാെളയാണ് കെ.എസ്.ഡി.പി ഫിനാൻസ് മാനേജറുടെ തസ്തികയിൽ അവരോധിച്ചിരിക്കുന്നത്. കമ്പനിയെ പിടിമുറുക്കിയ കമീഷൻ ലോബിയുടെ പ്രധാന ഇടനിലക്കാരിലൊരാളാണ് ഇദ്ദേഹമെന്ന് ആക്ഷേപമുണ്ട്. ക്രമവിരുദ്ധ ബില്ലുകൾ പാസാക്കാൻ കൂട്ടുനിൽക്കുന്നതിനുള്ള പ്രത്യുപകാരമാണത്രെ മകളുടെ നിയമനം. ഇതിനിടെ, യോഗ്യനായ സ്ഥിരം ഫിനാൻസ് മാനേജറെ നിയമിക്കേണ്ടി വന്നപ്പോൾ ഇദ്ദേഹത്തെ ധനവകുപ്പിെൻറ അറിവില്ലാതെ ഫിനാൻസ് കൺട്രോളർ എന്ന തസ്തികയിലേക്ക് പുനർനിയമനം നൽകിയതും വിവാദമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.