തിരുവനന്തപുരം: ബി.ജെ.പിയുടെ ഇംഗിതമനുസരിച്ച് കേന്ദ്ര ഏജൻസികൾ തുള്ളാൻ തുടങ്ങിയാൽ കാര്യങ്ങൾ മോശമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസികൾക്ക് വേണ്ടത് തെളിവാണ്. അത് കണ്ടെത്താനും കുറ്റം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുമാണ് ശ്രമിക്കേണ്ടത്. കേന്ദ്ര ഏജൻസികൾക്ക് വ്യവസ്ഥാപിത പ്രവർത്തനരീതിയുണ്ട്.
അതിലൂടെവേണം അവർ നീങ്ങാൻ. അല്ലാതെ ഇവിടത്തെ ബി.ജെ.പിക്കാർ പറയുംപോലെ നീങ്ങുകയും അവർക്കായി കഥകൾ മെനയുകയും വിവരങ്ങൾ ചോർത്തിക്കൊടുക്കുകയും അല്ല അവർ ചെയ്യേണ്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എൽ.ഡി.എഫിലേക്ക് വന്നത് വിജയത്തിന് ആക്കംപകർന്നു. എൽ.ഡി.എഫിെൻറ ജനകീയാടിത്തറ വിപുലമാക്കാൻ കേരള കോൺഗ്രസ് സഹായകമായെന്നും മാധ്യമ പ്രവർത്തരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
വ്യാജവാർത്തകളും അപവാദങ്ങളും ആധികാരികമെന്ന നിലയിൽ പ്രചരിപ്പിച്ച് എൽ.ഡി.എഫിനെ തകർക്കാൻ ചില മാധ്യമങ്ങൾ ശ്രമിച്ചു. വികലമായ ചില മനസ്സുകൾ അസംബന്ധങ്ങൾ വിളിച്ചുപറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ചിലര്‍ ഭാവനയിലൂടെ കഥ മെനഞ്ഞു. സമാനതകളില്ലാത്ത അപവാദ പ്രചാരണങ്ങളാണ് ബി.ജെ.പിയും കോൺഗ്രസും നടത്തിയത്. ഇതെല്ലാം ജനഹിതത്തെ അട്ടിമറിക്കാൻ പര്യാപ്തമാവുമെന്നാണ് സൃഷ്ടാക്കൾ വിചാരിച്ചത്.
ഇക്കാര്യങ്ങൾക്ക് ചെവികൊടുക്കാൻ ജനങ്ങൾ തയാറായില്ല. മാധ്യമങ്ങൾ ഇക്കാര്യത്തിൽ സ്വയം വിമർശനം നടത്തണം. കുറച്ച് വോട്ടും നാല് സീറ്റും അല്ല പ്രധാനം. മതനിരപേക്ഷത നിലനിർത്തണമെന്ന് ജനങ്ങൾ തീരുമാനിച്ചു. പറ്റിയ തെറ്റ് കോൺഗ്രസ് തിരിച്ചറിയണം. പെരുമാറ്റച്ചട്ടം തീരുന്ന ദിവസം സർക്കാറിെൻറ പുതിയ 100 ദിന പരിപാടി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.