മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ ആധുനികവത്കരണ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ എയർ ട്രാഫിക് കൺട്രോൾ ടവർ (എ.ടി.സി), ടെക്നിക്കൽ ബ്ലോക്ക് എന്നിവ സ്ഥാപിക്കാൻ ആലോചിക്കുന്നതായി കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രി ഡോ. വി.കെ. സിങ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു.
എ.ടി.സി, റഡാർ സംവിധാനങ്ങളുടെ ആധുനികവത്കരണം സംബന്ധിച്ച ലോക്സഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവിലെ എ.ടി.സി ടവർ മുപ്പതുവർഷം പഴക്കമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി) വിഭാഗത്തിൽ സ്റ്റാഫ് ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. പ്രൈമറി റഡാർ സംവിധാനത്തെക്കുറിച്ച് നിർദേശം ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.