ഈ വർഷം വീണ്ടും ആന്‍റി കറപ്ഷൻ ഇൻഡക്സ് തയ്യാറാക്കുമെന്ന് ഡോ. ജേക്കബ് തോമസ്

ഇരിങ്ങാലക്കുട: സർവിസിലിരിക്കെ, താൻ തയ്യാറാക്കിയ ആന്‍റി കറപ്ഷൻ ഇൻഡക്സിന്‍റെ പുതിയ പതിപ്പ് ഈ വർഷം അവതരിപ്പിക്കുമെന്ന് മുൻ ഡി.ജി.പിയും ഇരിങ്ങാലക്കുട നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർഥിയുമായ ഡോ. ജേക്കബ് തോമസ്.

വിവിധ സർക്കാർ വകുപ്പുകളിലെ അഴിമതിയുടെ തോത് ശാസ്ത്രീയമായി പരിശോധിക്കുന്ന, കേരള ആന്‍റി കറപ്ഷൻ ഇൻഡക്സിൽ 2017ൽ ഒന്നാം സ്ഥാനത്തെത്തിയത് തദ്ദേശ സ്വയം ഭരണ വകുപ്പായിരുന്നു. തൊട്ടുപിന്നിൽ റവന്യൂ വകുപ്പെത്തി. അന്നത്തെ തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീലിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ, പരിഹാര മാർഗങ്ങൾ നിർദേശിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച 26 നിർദേശങ്ങളിൽ ഒന്നു പോലും നടപ്പായില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. ഇരിങ്ങാലക്കുടയിലെ പ്രഗൽഭരായ പ്രഫഷണലുകളുമായി തന്‍റെ വികസന കാഴ്ചപ്പാടുകൾ പങ്കു വെക്കുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വർഷം അവസാനത്തോടെ തയ്യാറാക്കുന്ന പുതിയ കേരള ആന്‍റി കറപ്ഷൻ ഇൻഡക്സിൽ കൂടുതൽ കൃത്യതയും സമഗ്രമായ വിലയിരുത്തലുകളും യഥാർത്ഥ്യമാക്കുന്നതിന് 100 ഓളം വിദഗ്​ധരുടെ നേതൃത്വത്തിൽ പ്രാരംഭ നടപടികൾ തുടങ്ങി. പഴയതിനെ അപേക്ഷിച്ച് കൂടുതൽ രംഗങ്ങളിലേക്ക് വ്യാപിച്ച അഴിമതിയുടെ തോത് വിശകലന വിധേയമാക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

Tags:    
News Summary - New anti corruption index soon, says Dr. Jacob Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.