തിരുവനന്തപുരം: പൊലീസ് പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനവും മേൽനോട്ടവും കൂടുതൽ ശക്തമാക്കാൻ പൊലീസ് ആസ്ഥാനത്ത് ഡി.ജി കൺേട്രാൾ റൂം ആരംഭിക്കുന്നു. ക്രമസമാധാനപാലനം, കുറ്റാന്വേഷണം, ഗതാഗതനിയന്ത്രണം തുടങ്ങി വിവിധ പൊലീസ് പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ കൂടുതൽ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങളും ഉദ്യോഗസ്ഥരും പുതിയ കൺേട്രാൾ റൂം സംവിധാനങ്ങളും ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. പൊലീസ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ജില്ലതല കൺേട്രാൾ റൂമുകളും സംസ്ഥാന പൊലീസ് മോണിറ്ററിങ് റൂമും ഇപ്പോൾ നിലവിലുണ്ട്.
വനിത പൊലീസ് ബറ്റാലിയെൻറ കമാൻഡൻറും എസ്.പിയുമായ ആർ. നിശാന്തിനിക്കാണ് പുതിയ കൺേട്രാൾ റൂമിെൻറ ചുമതല. സംസ്ഥാനത്തെ വിവിധ പൊലീസ് യൂനിറ്റുകളുമായും ഉദ്യോഗസ്ഥരുമായും തൽക്ഷണം ബന്ധപ്പെടുന്നതിന് ഇൻറർനെറ്റ്, വയർെലസ് ഉൾപ്പെടെ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺേട്രാൾ റൂം സംവിധാനം ജൂലൈ 15 മുതൽ പ്രവർത്തനമാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.