തിരുവനന്തപുരം: ഉദ്ഘാടനപ്രഭാഷണം സമരക്കാരിലെത്തിക്കാൻ ഫേസ്ബുക്ക് ലൈവ്. ഉച്ചഭാഷണിയുടെ പരിമിതി സോഷ്യൽ മീഡിയയുടെ സാധ്യതകളിലൂടെ മറികടന്ന് നഴ്സുമാരുടെ സെക്രട്ടറിയേറ്റ് വളയൽ സമരം ന്യൂെജൻ പ്രേക്ഷാഭത്തിന് പുതിയ അധ്യായമായി. ശമ്പള വർധന ആവശ്യെപ്പട്ട് ആയിരക്കണക്കിന് നഴ്സുമാരാണ് യു.എൻ.എയുടെ ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റിലേക്ക് മാർച്ച് ചെയ്തത്.
ഏതാണ്ട് സ്പെൻസർ ജങ്ഷൻ മുതൽ ആസാദ് ഗേറ്റുവരെയുള്ള റോഡിൽ സമരക്കാർ നിറഞ്ഞു. പക്ഷേ, നേതാക്കളുടെ ൈകയിൽ പ്രസംഗിക്കാനുണ്ടായിരുന്നത് ചെറിയ ഉച്ചഭാഷണിയും. എന്നാൽ, പ്രസംഗങ്ങൾ യു.എൻ.എയുടെ ഒൗദ്യോഗിക പേജിൽ ഫേസ് ബുക്ക് ലൈവ് നൽകിയാണ് ഇൗ ശബ്ദ പോരായ്മയെ അവർ വിജയകരമായി അതിജീവിച്ചത്. ഉദ്ഘാടന പരിപാടി തുടങ്ങിയപ്പോൾതന്നെ എല്ലാവരോടും ഫേസ്ബുക്കിൽ സംഘടനയുടെ പേജിലേക്ക് കയറാൻ വളൻറിയർമാർ ഒാടി നടന്ന് പറയുന്നുണ്ടായിരുന്നു.
സമരത്തിലെത്തിയവർ ഒറ്റക്കും കൂട്ടായുമെല്ലാം മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്നതാണ് പിന്നീട് കണ്ടത്. ഇതോടെ പ്രസംഗത്തിലെ ആവേശകരമായ പരാമർശങ്ങൾക്ക് സമരഗേറ്റിനൊപ്പം സ്പെൻസർ ജങ്ഷനും ആസാദ് ഗേറ്റിലും ഒരേ സമയം ൈകയടിയും ആരവവുമുയർന്നു. കാഴ്ചക്കാർക്കും പുതിയ സമരമുറ കൗതുകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.