തിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ പുതിയ മദ്യനയം സംബന്ധിച്ച് ജൂൺ 15 നകം അന്തിമതീരുമാനമുണ്ടായേക്കും. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിൽ മദ്യനയം സംബന്ധിച്ച് ഏറക്കുറെ തീരുമാനമായി. എട്ടിന് ചേരുന്ന എൽ.ഡി.എഫ് യോഗം വിഷയം ചർച്ച ചെയ്ത് അന്തിമരൂപം നൽകുമെന്നാണ് വിവരം.
ആറിന് സി.പി.െഎ എക്സിക്യൂട്ടിവ് യോഗവും ചേരുന്നുണ്ട്. അതിലും മദ്യനയം തന്നെയാകും പ്രധാനചർച്ച.
മദ്യനയത്തിൽ എൽ.ഡി.എഫ് കൈക്കൊള്ളുന്ന നിലപാട് ഒമ്പതിന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റും 10,11 തീയതികളിൽ ചേരുന്ന സംസ്ഥാനസമിതിയും ചർച്ച ചെയ്യും. മദ്യനയത്തിന് അന്തിമരൂപം നൽകുന്നതിനു മുമ്പ് എല്ലാ വിഭാഗം ജനങ്ങളുമായും ചർച്ച ചെയ്യുമെന്നാണ് മുഖ്യമന്ത്രി തന്നെ സന്ദർശിച്ച മതമേലധ്യക്ഷന്മാരോടും സാമൂഹിക, സാംസ്കാരിക പ്രവർത്തകരോടും പറഞ്ഞത്.
ഈ സാഹചര്യത്തിൽ ചർച്ചകൾ സമയബന്ധിതമായി പൂർത്തിയാക്കി ജൂൺ15 നകം മദ്യനയം പ്രഖ്യാപിക്കുന്ന തരത്തിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. വെള്ളിയാഴ്ച ചേർന്ന സി.പി.എം സെക്രേട്ടറിയറ്റിൽ, എൽ.ഡി.എഫ് സർക്കാറിെൻറ ഒന്നാംവാർഷികത്തോടനുബന്ധിച്ച് നടപ്പാക്കേണ്ട പദ്ധതികളും ചർച്ചയായി.
വിഴിഞ്ഞം തുറമുഖനിർമാണം നിർത്തിെവക്കണമെന്ന വി.എസ് അച്യുതാനന്ദെൻറ അഭിപ്രായത്തോട് സി.പി.എം വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് വിവരം. സർക്കാർ തലത്തിലുള്ള അന്വേഷണം നടക്കേട്ടയെന്നും അതിനൊപ്പം പദ്ധതി പ്രവർത്തനങ്ങൾ മുന്നോട്ട് പോകണമെന്നുമാണ് സി.പി.എം സെക്രേട്ടറിയറ്റിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.