തിരുവനന്തപുരം: സർക്കാറിെൻറ പുതിയ മദ്യനയം വ്യാജ കള്ള് ഒഴുകാൻ കാരണമായേക്കും. ത്രീ സ്റ്റാർ മുതലുള്ള നക്ഷത്ര ഹോട്ടലുകളിലുൾപ്പെടെ കള്ള് വിപണനം ചെയ്യാൻ അവസരമൊരുക്കുമെന്നാണ് സർക്കാറിെൻറ കരട് മദ്യനയം വ്യക്തമാക്കുന്നത്. എന്നാൽ, വ്യാപകമായി വിപണനം ചെയ്യുന്നതിനുള്ള കള്ള് ഉൽപാദനം സംസ്ഥാനത്ത് നടക്കുന്നില്ലെന്ന് ചെത്ത് തൊഴിലാളികൾതന്നെ സമ്മതിക്കുന്നുണ്ട്.
സർക്കാറിന് മുന്നിലുള്ള കണക്കുകളും ഇത് ശരിെവക്കുന്നു. നയം നടപ്പാക്കുകയാണെങ്കിൽ വ്യാജ കള്ള് ഉൽപാദിപ്പിക്കാനുള്ള സാധ്യതയുണ്ടാകുമെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് നിലവിൽ നിരവധി കള്ളുഷാപ്പുകൾ കള്ളില്ലാത്തതിനാലും ഏറ്റെടുക്കാൻ ആളില്ലാത്തതിനാലും അടഞ്ഞുകിടക്കുകയാണ്.
പാതയോരത്തെ പൂട്ടിയ ഷാപ്പുകൾ 500 മീറ്റർ മാറി തുറക്കാൻ സാധിക്കും. എന്നാലും ഇവിടങ്ങളിൽ ആവശ്യത്തിന് കള്ള് എങ്ങനെ ലഭ്യമാക്കുമെന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്. നിലവിലെ നിയമം അനുസരിച്ച് ഒരു കള്ളുഷാപ്പിന് ഏറ്റവും കുറഞ്ഞത് 50 തെങ്ങ് അല്ലെങ്കിൽ നൂറ് പന അല്ലെങ്കിൽ 25 ചൂണ്ടപ്പന എന്നിവ നിർബന്ധമായും ചെത്തണമെന്നാണ് വ്യവസ്ഥ. കഴിഞ്ഞ സാമ്പത്തികവർഷം 5,51,614 തെങ്ങിനും 17,172 പനക്കും 25,428 ചൂണ്ടപ്പനക്കുമാണ് വൃക്ഷക്കരം അടച്ചിട്ടുള്ളത്. ഇതിൽനിന്ന് ലഭിക്കുന്ന കള്ളിെൻറ അളവ് 10,69,977 ലിറ്റർ ആണ്. ഇത്തരത്തിൽ ലൈസൻസ് ചെയ്ത 3913 കള്ളുഷാപ്പുകളാണുള്ളത്. ഇതിന് പുറമെ േലലം നടക്കാത്തവയുമുണ്ട്.
ഇൗ ഷാപ്പുകളെല്ലാം തുറക്കുകയും ടൂറിസം മേഖലയിലുൾപ്പെടെ സ്റ്റാർ ഹോട്ടലുകളിൽ കള്ള് വിതരണം ചെയ്യുന്ന സാഹചര്യം വരികയുമാണെങ്കിൽ ഇത്രയും അളവ് കള്ള് പോരാതെ വരും. മുമ്പുതന്നെ കള്ളുഷാപ്പുകളിലൂടെ വ്യാജ കള്ള് വിതരണം ചെയ്യുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. ഷാപ്പുകളിലൂടെ ശുദ്ധമായ കള്ളാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പുവരുത്താൻ പരിശോധന കർക്കശമാക്കുമെന്ന് മദ്യനയം പറയുന്നുണ്ടെങ്കിലും ഇത് എത്ര കണ്ട് വിജയമാകുമെന്ന് കാത്തിരുന്ന് കാണണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.