കൊങ്കൺ വഴിയുള്ള ട്രെയിൻ സമയത്തിൽ വ്യാഴാഴ്​ച മുതൽ മാറ്റം

പാലക്കാട്​: മൺസൂൺ പ്രമാണിച്ച്​ കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ ജൂൺ 10 മുതൽ ഒക്ടോബർ 31 വരെ മാറ്റംവരുത്തിയതായി റെയിൽ‌വേ അറിയിച്ചു.

സമയമാറ്റം ചുവടെ:

  • 02617എറണാകുളം ജംഗ്ഷൻ-ഹസ്രത്ത് നിസാമുദ്ദീൻ മംഗള പ്രതിദിന സ്‌പെഷൽ ​രാവിലെ 10.50ന്​ പുറപ്പെടും. (നിലവിലെ സമയം ഉച്ചക്ക്​ 1.15 )
  • 02431 തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി സ്​പെഷൽ, ആഴ്​ചയിൽ മൂന്ന്​ ദിവസം, ചൊവ്വ, വ്യാഴം, വെള്ളി ഉച്ചക്ക്​ 2.30ന് പുറപ്പെടും.(നിലവിലെ സമയം വൈകീട്ട്​ 7.15)
  • 06346 തിരുവനന്തപുരം-മുംബൈ ലോക്മന്യ തിലക് നേത്രാവതി സ്​പെഷൽ പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല
  • 06083തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സ്​പെഷൽ വെള്ളി രാത്രി പത്തിന്​ പുറപ്പെടും.(നിലവിലെ സമയം 12.30)
  • 02977എറണാകുളം ജംഗ്ഷൻ-അജ്മീർ പ്രതിവാര സ്​പെഷൽ ഞായർ വൈകീട്ട്​ 6.50ന് പുറപ്പെടും. (നിലവിലെ സമയം 8.25)
  • 09577 തിരുനെൽവേലി ജംഗ്ഷൻ -ജാംനഗർ സ്​പെഷൽ ആഴ്​ചയിൽ രണ്ട്​ ദിവസം തിങ്കൾ, ചൊവ്വ പുലർച്ചെ 05.15ന്​ പുറപ്പെടും. (നിലവിലെ സമയം രാവിലെ 07.40)
  • 06097 കൊച്ചുവേളി-യോഗനാഗിരി ഋഷികേശ് പ്രതിവാര സ്‌പെഷൽ വെള്ളി പുലർച്ചെ 04.50ന്​ പുറപ്പെടും.(നിലവിലെ സമയം രാവ​ിലെ 09.15).
  • 06164 കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ് ​രഥ്​ സ്‌പെഷൽ വ്യാഴം, ഞായർ രാവിലെ 07.45ന്​ പുറപ്പെടും.(നിലവിലെ സമയം രാവിലെ 08.45)
  • 02476 കോയമ്പത്തൂർ-ഹിസാർ എക്​സ്​പ്രസ്​ സ്പെഷൽ ശനി ഉച്ചയ്​ക്ക്​ 12.45ന് പുറപ്പെടും (നിലവിലെ സമയം വൈകീട്ട്​ 3.00)
  • 02197 കോയമ്പത്തൂർ ജംഗ്ഷൻ-ജബൽപൂർ സ്‌പെഷൽ തിങ്കൾ വൈകീട്ട്​ 3.30ന് പുറപ്പെടും. (നിലവിലെ സമയം വൈകീട്ട്​ 5.10)
Tags:    
News Summary - New monsoon Konkan train timings from June 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.