500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയശേഷമുള്ള ആദ്യ പ്രവൃത്തിദിനത്തില്‍ ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും വന്‍ തിരക്ക്. പഴയ നോട്ടുകള്‍ മാറ്റാനും കൈവശമുള്ളത് നിക്ഷേപിക്കാനും രാവിലത്തെന്നെ ബാങ്കുകളിലത്തെിയവര്‍ക്ക് മിക്കയിടങ്ങളിലും മണിക്കൂറുകളുടെ കാത്തിരിപ്പ്. പ്രധാന നഗരങ്ങളിലൊഴിച്ച് മിക്ക സ്ഥലങ്ങളിലും ബാങ്കുകളില്‍ പണമത്തൊന്‍ വൈകിയത് ഇടപാടുകാരെ കുഴക്കി. ബാങ്കുകളിലത്തെിച്ച പണം പെട്ടെന്ന് തീര്‍ന്നതും ആവശ്യക്കാരെ നിരാശരാക്കി. ഇത് ചിലയിടങ്ങളിലെങ്കിലും ഇടപാടുകാര്‍ ബഹളംവെക്കുന്നതിനിടയാക്കി. പലയിടത്തും തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ഇടപെടലും വേണ്ടിവന്നു. വ്യാഴാഴ്ച രാത്രി ഏഴു മണിക്കുശേഷവും പല ബാങ്കുകള്‍ക്കു മുന്നിലും നീണ്ട ക്യൂ കാണാമായിരുന്നു. സംസ്ഥാനത്തെ കടകമ്പോളങ്ങളില്‍ കഴിഞ്ഞ ദിവസത്തേതുപോലത്തെന്നെ തിരക്ക് താരതമ്യേന കുറവായിരുന്നു.
ബാങ്കുകള്‍ വ്യാഴാഴ്ച 4,000 രൂപ വരെ മാറ്റിനല്‍കുകയും 10,000 വരെ അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കന്‍ അവസരം നല്‍കുകയും ചെയ്തു. ഇത് ജനങ്ങളുടെ പണ പ്രതിസന്ധിക്ക് നേരിയ ആശ്വാസം നല്‍കിയെങ്കിലും വിവാഹംപോലുള്ള ചടങ്ങുകള്‍ക്ക് വന്‍ തുക ആവശ്യമായവരുടെ പ്രതിസന്ധി പരിഹരിക്കാനായില്ല. വെള്ളിയാഴ്ച മുതല്‍ എ.ടി.എമ്മുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അനിശ്ചിതത്വം തുടരുന്നുണ്ട്. എ.ടി.എം കൗണ്ടറുകളില്‍ പുതിയ നോട്ടുകള്‍ ക്രമീകരിക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ആവശ്യമായതിനാല്‍ എപ്പോള്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന ആശങ്കയുണ്ട്. ഇപ്പോള്‍ 100 രൂപ നോട്ടുകള്‍ മാത്രമാണ് എ.ടി.എം കൗണ്ടറുകളില്‍ നിറക്കുക. ആദ്യം 2,000 രൂപ വരെയാണ് പിന്‍വലിക്കാനാവുക. ശനി, ഞായര്‍ ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും നോട്ട് അസാധുവാക്കിയതിന്‍െറ രൂക്ഷത മറികടക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് കരുതുന്നത്. അതിനിടെ, ബാങ്കുകളില്‍നിന്ന് 2,000 രൂപയുടെ നോട്ട് ലഭിച്ചവര്‍ക്ക് പിന്നീട് വിനിമയം സാധിക്കാത്ത അവസ്ഥയും ഉണ്ടായി.
പല ബാങ്കുകളും വ്യാഴാഴ്ച ഇടപാടുകാരെക്കൊണ്ട് നിറഞ്ഞപ്പോള്‍ നിയന്ത്രിക്കാന്‍ പൊലീസിന് ഇടപെടേണ്ടിവന്നു. പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചാണ് പഴയ നോട്ടുകള്‍ മാറിനല്‍കിയത്. മാനേജര്‍മാര്‍ അടക്കം കൗണ്ടറുകളിലിരുന്ന് തിരക്ക് ഒഴിവാക്കാന്‍ ശ്രമിച്ചു. പഴയ നോട്ട് മാറ്റിയെടുക്കാന്‍ പ്രത്യേക ഫോറം പൂരിപ്പിച്ച് തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം പ്രത്യേക കൗണ്ടറുകളില്‍ നല്‍കണം. മറ്റ് കൗണ്ടറുകളില്‍ പതിവ് ഇടപാടുകളും നടന്നു. റിസര്‍വ് ബാങ്ക് പുതുതായി ഇറക്കിയ 2000ത്തിന്‍െറ നോട്ട് എല്ലാ ബാങ്കിലുമത്തെി. പിന്‍വലിക്കുന്ന പണം പൂര്‍ണമായി 2000 നോട്ടില്‍ വാങ്ങാന്‍ പലരും മടിച്ചു. ബാങ്കുകളില്‍ എത്തിയതില്‍ 50, 20 രൂപ നോട്ടുകളാണ് കൂടുതല്‍. നൂറിന്‍െറ ക്ഷാമവുമുണ്ടായി. മലപ്പുറം ജില്ലയിലടക്കം സ്വകാര്യ ബാങ്കുകളില്‍ പണമത്തൊത്തത് കൂടുതല്‍ തിരക്കിന് കാരണമായി. 500ന്‍െറ നോട്ട് മലപ്പുറം ജില്ലയിലെ ഒരു ബാങ്കിലും വ്യാഴാഴ്ച എത്തിയില്ല. കോഴിക്കോട് ജില്ലയിലെ മുക്കത്ത് തിരക്കിനെ തുടര്‍ന്ന് ഉന്തിലും തള്ളിലും എസ്.ബി.ഐയുടെ ഗ്ളാസ് തകര്‍ന്നു. നിരവധി ബാങ്ക് ശാഖകളുള്ള തിരുവനന്തപുരം നഗരത്തില്‍ ജനം പലയിടത്തായി പോയതിനാല്‍ തിരക്ക് കുറവായിരുന്നു.
തിരുവനന്തപുരത്ത് രാവിലെ സഹകരണ ബാങ്കുകള്‍ക്ക് ഇടപാട് നടത്താന്‍ കഴിഞ്ഞിരുന്നില്ല. സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് കത്ത് നല്‍കിയതിനത്തെുടര്‍ന്ന് പഴയ നോട്ടുകള്‍ അക്കൗണ്ടില്‍ സ്വീകരിക്കാന്‍ അനുമതി ലഭിച്ചു. പക്ഷേ, പണം മാറ്റിക്കൊടുക്കാന്‍ ജില്ലാ ബാങ്കുകളെ അനുവദിച്ചില്ല. ട്രഷറികള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്. 500,1000 രൂപ നോട്ടുകള്‍ നിലവില്‍ ട്രഷറികള്‍ സ്വീകരിക്കുന്നില്ല. ട്രഷറിയുടെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുമില്ല. ട്രഷറി ഇടപാടുകള്‍ സ്തംഭിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ളെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.
പഴയ നോട്ടുകള്‍ മാറാനുള്ള പ്രത്യേക ഫോം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.