തിരുവനന്തപുരം: പഞ്ച് ചെയ്തശേഷം മുങ്ങുന്ന ജീവനക്കാരെ പിടികൂടാൻ സെക്രട്ടേറിയറ്റിൽ ആക്സസ് കണ്‍ട്രോൾ സംവിധാനം വരുന്നു. തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മാത്രം തുറക്കുന്ന ഗേറ്റുകൾ കെട്ടിടത്തിെൻറ എല്ലാ വാതിലുകളിലും ഘടിപ്പിക്കും. അതിനാൽ ജോലി സമയത്ത് പുറത്തിറങ്ങിയാൽ തിരിച്ചുകയറുന്നത് വരെയുള്ള സമയം ഹാജരിൽ കുറയും.
ഏഴു മണിക്കൂർ ജോലി ചെയ്തില്ലെങ്കിൽ അവധി രേഖപ്പെടുത്തും. 1.95 കോടി രൂപ ചെലവിലാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്. സെക്രേട്ടറിയറ്റ് ജീവനക്കാരുടെ ഹാജർ കർശനമാക്കുന്നതിനായി പഞ്ചിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ആ സംവിധാനത്തെയും കബളിപ്പിച്ച് പല ജീവനക്കാരും മുങ്ങുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. സെക്രേട്ടറിയറ്റിലെ സുരക്ഷ ശക്തമാക്കുന്നതിനും ആവശ്യമില്ലാത്ത സന്ദർശകരെ തടയാനും കൂടി ലക്ഷ്യമിട്ടാണ് ഇൗ സംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.