ആമ്പല്ലൂര്‍ (തൃശൂർ): മണ്ണുത്തി -ഇടപ്പള്ളി ദേശീയപാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ നിരക്ക് വർധിപ്പിച്ചു. അഞ്ചു മുതല്‍ 30 വരെ രൂപയാണ് വര്‍ധന. സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റിയുടെ അറിയിപ്പ് പുറത്തുവന്നു.
ദേശീയ മൊത്തനിലവാര ജീവിത സൂചികയിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ചാണ് വര്‍ഷംതോറും ടോള്‍ നിരക്ക് പരിഷ്കരിക്കുന്നത്. കാര്‍, ജീപ്പ്, വാന്‍ എന്നിവക്ക് ഒരുദിശയിലേക്ക് നിലവിലുണ്ടായിരുന്ന 75 രൂപ 80ഉം ഒരുദിവസം ഒന്നിലധികം യാത്രക്ക് 110 രൂപയുണ്ടായിരുന്നത് 120ഉം ആയി വര്‍ധിപ്പിച്ചു. പ്രതിമാസ യാത്രനിരക്ക് 2195ല്‍നിന്ന് 2370 ആയി.
ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്ക് 130 രൂപക്ക് പകരം 140 ആകും. പ്രതിമാസ നിരക്ക് 3840 രൂപ 4145 ആയി. ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒന്നിലധികം യാത്രക്ക് ഈടാക്കിയിരുന്ന 190 രൂപ 275 ആയും ബസ്, ട്രക്ക് എന്നിവക്ക് ഒരു ദിശയിലേക്കുള്ള 255 രൂപ 275 രൂപയായും ഉയര്‍ത്തും. ഒന്നിലേറെ യാത്രക്ക് 385 രൂപ 415 ആയും പ്രതിമാസ ടോള്‍ 7680 രൂപ എന്നത് 8285 ആയും ഉയര്‍ത്തി.
വലിയ ബഹുചക്രവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 410 രൂപ 445 ആക്കി. ഒരു ദിവസം ഒന്നിലേറെ യാത്രക്ക് 665 രൂപയാക്കി. ഇത്തരം വാഹനങ്ങളുടെ പ്രതിമാസ നിരക്കായിരുന്ന 12,345 രൂപ 13,320 ആക്കി. 975 രൂപ വര്‍ധന. നിരക്ക് വര്‍ധനവിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.