കൊച്ചി: തൃപ്പൂണിത്തുറയിലെ ശിവശക്​തി യോഗ കേന്ദ്രത്തിൽ (ഘർവാപസി കേന്ദ്രം) പാർപ്പിച്ചിട്ടുള്ള പെൺകുട്ടികളെ മർദനത്തിനിരയാക്കിയതിന്​ പു​റമെ നിർബന്ധിത ഗർഭപരിശോധനക്ക്​ വി​േധയരാക്കിയിരുന്നെന്ന്​ ഹൈകോടതിയിൽ ഹേബിയസ്​ കോർപസ്​ ഹരജിയിൽ കക്ഷിയായ പെൺകുട്ടിയുടെ മൊഴ​ി. കണ്ണൂർ മണ്ടൂർ സ്വദേശിനി ​ശ്രുതിയാണ്​ ഭർത്താവായ കണ്ണൂർ പരിയാരം സ്വദേശി നൽകിയ ഹേബിയസ്​ കോർപസ്​ ഹരജിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കോടതി മുമ്പാകെ സമർപ്പിച്ചത്​. യുവതിയുടെ മൊഴി കോടതി തന്നെ രേഖപ്പെടുത്തിയ ശേഷം ഇതി​​​െൻറ അടിസ്​ഥാനത്തിൽ അന്വേഷണം നടത്താനും എന്ത്​​ നടപടി സ്വീകരിച്ചുവെന്ന്​ വ്യക്​തമാക്കി റിപ്പോർട്ട്​ സമർപ്പിക്കാനും ഉത്തരവിട്ടു. 

ശ്രുതി ത​​​െൻറ ഭാര്യയാണെന്നും പയ്യന്നൂർ സി.​െഎയുടെ സഹായത്തോടെ മാതാപിതാക്കൾ അന്യായ തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ആരോപിച്ചാണ്​​ കണ്ണൂർ പരിയാരം സ്വദേശി അനീസ്​ ഹമീദ്​ ഹേബിയസ്​ കോർപസ്​ ഹരജി നൽകിയത്​. തന്നോ​െടാപ്പം പോകണമെന്ന്​ മജിസ്​ടേറ്റ്​ കോടതിയി​ൽ അറിയച്ചതിനെ തുടർന്ന്​ സ്വന്തം ഇഷ്​ടപ്രകാരം പോകാൻ കോടതി അനുവദിച്ചെങ്കിലും​ കോടതിക്ക്​ പുറത്തിറങ്ങിയപ്പോൾ സി.​െഎയുടെ സഹായത്തോടെ മാതാപിതാക്കൾ തട്ടിയെടുക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം. വീട്ടുകാർക്കൊപ്പം പോയ ഇൗ കാലയളവിൽ 2017 ജൂൺ 22 മുതൽ ഒാഗസ്​റ്റ്​ 18 വരെ യോഗ സ​​െൻററിലായിരിക്കെ അനുഭവിച്ച പീഢനങ്ങൾ വ്യാഴാഴ്​ച രാവിലെ കോടതിയെ അറിയിക്കുകയായിരുന്നു. ഭീതി ജനകമായ കാര്യങ്ങളാണ് ശ്രുതി പറയുന്നതെന്ന്​ നിരീക്ഷിച്ച കോടതി കമീഷണർക്ക്​ മുന്നിലെത്തിച്ച്​ മൊഴി രേഖപ്പെടുത്തയ ശേഷം തിരിച്ചെത്തിക്കാൻ പൊലീസിന്​ നിർദേശം നൽകി. ആവശ്യമെങ്കിൽ എഫ്.​െഎ.ആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും നിർദേശിച്ചു.

താൻ പറഞ്ഞതി​​​െൻറ ഗൗരവത്തിൽ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന്​ യുവതി ഉച്ചക്ക്​ ശേഷം ഹാജരായ​േപ്പാൾ ​േകാടതിയെ അറിയിച്ചു. വനിതാ പൊലീസ്​ എസ്​.​െഎയാണ്​ മൊഴി രേഖപ്പെടുത്തിയിട്ടുള്ളതെന്നതും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന്​ ഇൗ നടപടിയിൽ അതൃപ്​തി രേഖപ്പെടുത്തിയ കോടതി സ്വ​േമധയാ യുവതിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. മൊഴി ദുർബലപ്പെടുത്താൻ പൊലീസ്​ ശ്രമിച്ചതായി തോന്നുന്ന​ുവെന്ന്​ കോടതി അഭിപ്രായപ്പെട്ടു. ഡയറക്​ടർ ജനറൽ ഒാഫ്​ ​േ​പ്രാസിക്യൂഷൻ അടിയന്തിരമായി ഹാജരാകാനും നിർദേശിച്ചു. ഡി.ജി.പിക്ക്​ വേണ്ടി സീനിയർ ഗവ. പ്ലീഡർ കോടതിയിലെത്തി. 

ത​​​െൻറ ബന്ധം ഉപേക്ഷിക്കാൻ വേണ്ടി കടുത്ത മർദനമുറകൾ കേ​ന്ദ്രത്തിൽ നടത്തിയിരുന്നതായി യുവതി മൊഴി നൽകി. മുഖത്തടിക്കൽ, വയറിൽ തൊഴിക്കൽ, കരച്ചിൽ ശബ്​ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകൽ തുടങ്ങിയ പീഢനങ്ങൾ നേരിടേണ്ടി വന്നു. തന്നോടൊപ്പം 40 മുതൽ 60 വരെ വിദ്യാർഥിനികൾ വേറെയും അവി​െട​യുണ്ടായിരുന്നു. എല്ലാവർക്കും പട്ടാള ചിട്ടയോടെയുള്ള ദുരിത ജീവിതമായിരുന്നു. എല്ലാവരെയും നിർബന്ധിച്ച്​ ഗർഭപരിശോധനക്ക്​ വിധേയരാക്കി. പുലർച്ചെ നാലു മണിക്ക്​ മുഖത്ത്​ വെള്ളം തളിച്ച്​ എഴുന്നേൽപ്പിച്ച ശേഷം യോഗ, സത്​സംഗം, ദിനജപം തുടങ്ങിയവ നടക്കും.  രാവിലെ പത്ത്​ മുതൽ വൈകുന്നേരം വരെ നിർബന്ധിത പഠന ക്ലാസുകൾ നടക്കുമെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. ഹോസ്റ്റലില്‍ ശ്രുതിയുടെ കൂടെ താമസിച്ച മാതാവി​​​െൻറ മൊഴി പൊലീസിന്​ രേഖപ്പെടുത്താമെന്നും കോടതി വ്യക്​തമാക്കി.

സംഭവം ‘ലൗ ജിഹാദാ’ണെന്നും പെൺകുട്ടിയെ സിറിയയിലേക്ക്​ കടത്താൻ  സാധ്യതയുണ്ടെന്നും യോഗ സ​​െൻററിന്​ വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും മതത്തി​​​െൻറ നിറം ഇത്തരം കേസുകളിൽ കൊണ്ടുവരരുതെന്ന്​ കോടതി അഭിപ്രായപ്പെട്ടു. ഏത്​ മതത്തി​​​െൻറ പേരിലായാലും സംഭവം നിസാരമാക്കിയെടുക്കരുതെന്ന്​ കോടതി ഡി.ജി.പിക്ക്​ വേണ്ടി ഹാജരായ സർക്കാർ അഭിഭാഷകനോട്​ നിർദേശിച്ചു. 

Tags:    
News Summary - New Reveals Thripunithura Yoga Center-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.