തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി പു തിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പരിധി പത്ത് വർഷമായി ചുരുക്കുന്ന കാര്യം പരിഗണനയി െലന്ന് ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ. ഇലക്ട്രിക് വാഹനങ്ങൾക്ക് ആദ്യഘട്ടം പ രിധിയില്ലാത്ത രജിസ്ട്രേഷൻ ഏർപ്പെടുത്തും. എല്ലാ പെട്രോൾ പമ്പുകളിലും വാഹനങ്ങൾക്കായി ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിയം ആൻറ് നാച്യുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പി.എൻ.ജി.ആർ.ബി) തലസ്ഥാനത്ത് സംഘടിപ്പിച്ച സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ അവതരണചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഒാടുന്ന വാഹനങ്ങൾ അഞ്ച് വർഷത്തിനുള്ളിൽ സി.എൻ.ജിയിലേക്കോ എൽ.എൻ.ജിയിലേേക്കാ ഇലക്ട്രിക്കിലേക്കോ മാറണം. ഇൗ സാഹചര്യങ്ങൾക്ക് അനുസൃതമായി എണ്ണക്കമ്പനികൾ പുതിയ സംരംഭങ്ങൾ തുടങ്ങണം. ഹൈഡ്രജൻ ഇന്ധനത്തിെൻറ സാധ്യത ആരായണം.
കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന സിറ്റി ഗ്യാസ് പദ്ധതിയാണ് പി.എൻ.ജി.ആർ.ബി ലക്ഷ്യമിടുന്നത്. സ്ഥലമേറ്റെടുപ്പ് പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് തിരുവനന്തപുരം-കാസർകോട് സമാന്തര റെയിൽപാതയുടെ തിരുവനന്തപുരം മുതൽ കൊച്ചി വരെയുള്ള ലൈനിനൊപ്പം പൈപ്പ് ലൈൻ സ്ഥാപിക്കാൻ ശ്രമിക്കണം. ഇതുസംബന്ധിച്ച അലൈൻമെൻറുകൾ തയാറായി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.