ആറ്റിങ്ങൽ: പുതുവർഷാഘോഷ മറവിൽ ആറ്റിങ്ങലിൽ അക്രമം. പൊലീസുകാർക്ക് നേരെ മുളക് പൊടിയേറും മർദനവും നടത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അവനവഞ്ചേരി കൈപ്പറ്റി മുക്ക് കിഴക്കേവിള വീട്ടിൽ കണ്ണൻ (26), അവനവഞ്ചേരി കൈപ്പറ്റി മുക്ക് വിഷ്ണു നിവാസിൽ ശ്യാം മോഹൻ (28), അവനവഞ്ചേരി കൈപ്പറ്റി മുക്ക് പന്തലിൽ വീട്ടിൽ രാഹുൽ (32) എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങൽ കൈപറ്റി മുക്കിൽ ഞായറാഴ്ചരാത്രി 11.30 ഓടെയാണ് സംഭവം. മദ്യപിച്ച് സംഘം അതിക്രമങ്ങൾ കാട്ടുന്നു എന്ന പരാതിയെ തുടർന്നാണ് ആറ്റിങ്ങൽനിന്ന് പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ, പൊലീസിനുനേരെ മദ്യലഹരിയിലായിരുന്ന ഏഴോളം പേർ മുളകുപൊടി എറിയുകയായിരുന്നു. ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു.
എസ്.ഐമാരായ മനു, ഹണി, പൊലീസ് ഓഫിസർമാരായ സെയ്ദലി, അനിൽകുമാർ എന്നിവർക്കാണ് സാമൂഹ്യവിരുദ്ധ സംഘത്തിന്റെ ആക്രമണം നേരിടേണ്ടി വന്നത്. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ രക്ഷിച്ചത്. കണ്ടാൽ അറിയാവുന്ന മറ്റു പ്രതികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.