കോഴിക്കോട്: എം.ഇ.എസ് വഖഫ്ഭൂമി കൈയേറിയെന്ന വാർത്ത വാസ്തവ വിരുദ്ധവും സത്യത്തിന് നിരക്കാത്തതുമാണെന്ന് എം.ഇ.എസ് പ്രസിഡൻറ് ഡോ. പി.എ. ഫസൽഗഫൂറും ജനറൽ സെക്രട്ടറി പ്രഫ. പി.ഒ.ജെ. ലബ്ബയും പ്രസ്താവനയിൽ അറിയിച്ചു.
1975ൽ അന്നത്തെ എം.ഇ.എസ് നേതൃത്വം ഭൂമിയുടെ അവകാശികളുമായി കോടതിയുടെ അനുമതിയോടെ ഉണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് എം.ഇ.എസ് ഭീമമായ സംഖ്യ ചെലവാക്കി സ്വന്തംചെലവിൽ അവിടെ വനിത കോളജും വനിത ഹോസ്റ്റലും സ്ഥാപിച്ചത്.
എം.ഇ.എസിെൻറ 57 വർഷത്തെ ചരിത്രത്തിലിന്നോളം ഒരു സ്ഥലവും കൈയേറിയിട്ടില്ല. വഖഫ്ബോർഡ് നിയമന വിവാദവുമായി ഈ പ്രശ്നത്തെ കൂട്ടിക്കലർത്തരുതെന്നും നിയമ പോരാട്ടത്തിെൻറ വഴിയിലായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.