കൊച്ചി: കനകമല ഐ.എസ് കേസിൽ രണ്ട് പ്രതികൾക്കെതിരെകൂടി എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദീഖുൽ അസ്‌ലം (31), കോഴിക്കോട് സ്വദേശി മുഹമ്മദ് പോളക്കാനി (28) എന്നിവർക്കെതിരെയാണ് എൻ.ഐ.എ എറണാകുളം പ്രത്യേക കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.
ഗൂഢാലോചന, യു.എ.പി.എ 38, 39 വകുപ്പ് പ്രകാരം തീവ്രവാദ സംഘടനയിൽ അംഗമാവുക, തീവ്രവാദ പ്രവർത്തനത്തിൽ പങ്കാളിയാവുക എന്നീ ആരോപണങ്ങളാണ് സിദ്ദീഖിനെതിരെയുള്ളത്. മുഹമ്മദ് പോളക്കാനിക്കെതിരെ ഭീകര പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യുക എന്ന കുറ്റവും കൂടിയുണ്ട്. അൻസാറുൽ ഖലീഫ കേരള എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കി ദക്ഷിണേന്ത്യയിൽ ആക്രമണത്തിന് പദ്ധതിയിട്ടെന്നായിരുന്നു ആരോപണം.
2016 ഒക്ടോബറിൽ മറ്റ് പ്രതികൾ പിടിയിലായതോടെ സൗദി അറേബ്യയിലേക്ക് കടന്ന സിദ്ദീഖുൽ അസ്ലമിനെയും ജോർജിയയിലായിരുന്ന മുഹമ്മദ് പോളക്കാനിയെയും ഇൻറർപോൾ വഴി റെഡ് കോർണർ നോട്ടീസ് അയച്ചാണ് എൻ.ഐ.എ പിടികൂടിയത്. നേരത്തേ നടന്ന വിചാരണയിൽ ശിക്ഷിക്കപ്പെട്ട പ്രതികളുമായി ക്രിമിനൽ ഗൂഢാലോചന നടത്തിയ സിദ്ദീഖ് കൂടുതൽപേരെ റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ടെന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്.
സമാനരീതിയിൽ മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയ പോളക്കാനിയും ആക്രമണത്തിന് പദ്ധതിയിട്ടതായാണ് ആരോപണം. ഐ.എസിൽ ചേരുക എന്ന ലക്ഷ്യത്തോടെ ജോർജിയ വഴി തുർക്കിയിലേക്ക് കടക്കാൻ ശ്രമിക്കുേമ്പാഴാണ് ഇയാൾ ജോർജിയൻ പൊലീസിെൻറ പിടിയിലായതെത്ര. തുർക്കിയിൽനിന്ന് സിറിയയിലേക്ക് കടന്ന് ഐ.എസിെൻറ ഭാഗമാവുകയായിരുന്നെത്ര ലക്ഷ്യം. വ്യാജ പാസ്പോർട്ടുമായി പിടികൂടിയ ഇയാളെ പിന്നീട് ജോർജിയൻ പൊലീസ് ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു.
സിദ്ദീഖ് ഒക്ടോബർ 28 മുതലും പോളക്കാനി സെപ്റ്റംബർ 19 മുതലും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ജാമ്യം ലഭിക്കാനുള്ള സാധ്യത തടയുക എന്ന ലക്ഷ്യത്തോടെയാണ് വേഗം അനുബന്ധ കുറ്റപത്രം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.