കോഴിക്കോട്: കേരളത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഇതുവരെ ഏറ്റെടുത്ത എല്ലാ കേസുകളും അവരുടെ അധികാരമുപയോഗ ിച്ചാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര സുരക്ഷയുടെ ഭാഗമായാണ് കേസ് എടുക്കുന്നതെന്നാണ് അവർ പറയാറ്. അത്തരത്തിൽ കേസെടുക്കാൻ എൻ.ഐ.എക്ക് നിയമപരമായ അധികാരമുണ്ടെന്നും ബെഹ്റ പറഞ്ഞു. സി.പി.എം പ്രവർത്തകരായ അലനും താഹക്കുമെതിരെ മാവോവാദി ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തിയ കേസിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡി.ജി.പി.
എൻ.ഐ.എയുടെ അന്വേഷണത്തിലുള്ള കേസ്ആയതിനാൽ താൻ കൂടുതലൊന്നും പറയുന്നില്ല. അവർ ഇതുവരെ ഒരു നിഗമനത്തിൽ എത്തിച്ചേർന്നിട്ടില്ലെന്നാണ് കരുതുന്നത്. അവർ അന്വേഷിക്കെട്ട. തെളിവുകളുണ്ടെങ്കിൽ മാത്രമേ കേസ് നില നിൽക്കൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.