അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യവുമായി​ എൻ.ഐ.എ സുപ്രീം കോടതിയിൽ

കൊച്ചി: പന്തീരങ്കാവ്​ യു.എ.പി.എ കേസിൽ അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന്​ എൻ.ഐ.എ. സുപ്രീം കോടതിയിൽ. ഇത്​ സംബന്ധിച്ച് എൻ.ഐ.എ​ ഹരജി നൽകി.

കേസില്‍ ജയിലില്‍ കഴിയുന്ന താഹ ഫസല്‍ കഴിഞ്ഞയാഴ്ച ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലെ വാദത്തിനിടെയാണ് അലന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉടന്‍ ഹരജി നല്‍കുമെന്ന് എന്‍.ഐ.എ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതിന്‍റെ ഭാഗാമായിട്ടാണ്​ ഹരജി നൽകിയത്​. ഇതോടെ അലന്‍റെയും താഹയുടെയും ഹരജി ഒരുമിച്ച്​ പരിഗണിക്കും. 

 മാവോയിസ്​റ്റ്​ ബന്ധം ആരോപിച്ച്​​ എൻ.​െഎ.എ തടങ്കലിലാക്കിയ രണ്ടുപേരിൽ ഒരാൾക്ക്​ ജാമ്യം അനുവദിക്കുകയും മറ്റെയാൾക്ക്​ നിഷേധിക്കുകയും ചെയ്​തതിനെതിരെ സുപ്രീംകോടതി നിലപാട്​ വ്യക്​തമാക്കിയിരുന്നു. 

Tags:    
News Summary - NIA seeks cancellation of alan shuhaibs bail In the Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.