നിലമ്പൂർ: മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന് നിറകണ്ണുകളോടെ വിട നൽകി നിലമ്പൂർ. പ്രിയ നേതാവിനെ അവസാന നോക്കുകാണാനും ആദരാജ്ഞലി അർപ്പിക്കാനുമായി വൻ ജനാവലിയാണ് നിലമ്പൂരിലെ വീട്ടിൽ എത്തിയത്. ഉമ്മൻ ചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കളും അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തി.
മൂന്ന് തവണ മന്ത്രിയായ ആര്യാടന്റെ സംസ്കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് നടന്നത്. സംസ്കാരചടങ്ങിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. ശേഷം മൃതദേഹം അന്ത്യ ശുശ്രൂഷകൾക്കായി മുക്കട്ട വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിലേക്ക് കാൽനടയായി കൊണ്ടുപോയി.
പ്രവർത്തകരുടെ ഹൃദയത്തിൽ നിന്നുതിർന്ന മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയായിരുന്നു വിലാപയാത്ര. നിലപാടുകളുടെ രാജകുമാരാ, മലബാറിന്റെ രാജകുമാരാ തുടങ്ങിയ വിളികളോടെയായിരുന്നു പ്രവർത്തകർ വിലാപയാത്രയെ പിന്തുടർന്നത്.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു ആര്യാടന്റെ നിര്യാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.