നിലമ്പൂർ (മലപ്പുറം): നിലമ്പൂർ നഗരസഭയിൽ യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്തു. ആകെയുള്ള 33 ഡിവിഷനുകളിൽ 22 സീറ്റുകൾ നേടിയാണ് എൽ.ഡി.എഫിൻെറ മിന്നുംജയം. യു.ഡി.എഫ് ഒമ്പത് ഡിവിഷനുകളിൽ വിജയിച്ചു. ബി.ജെ.പിയും സ്വതന്ത്രനും ഓരോ സീറ്റ് നേടി.
2010ൽ നഗരസഭയായ ശേഷം രണ്ട് തവണയും യു.ഡി.എഫിനായിരുന്നു ഭരണം. നഗരസഭയിൽ ആദ്യമായാണ് ബി.ജെ.പി അക്കൗണ്ട് തുറക്കുന്നത്. മുൻമന്ത്രി ആര്യാടൻ മുഹമ്മദിൻെറ തട്ടകത്തിലെ പരാജയം യു.ഡി.എഫിന് ഏറെ ക്ഷീണം ചെയ്യും. കഴിഞ്ഞതവണത്തെ സീറ്റ് നില: യു.ഡി.എഫ് - 21, എല്‍.ഡി.എഫ്- 4, ബി.ജെ.പി- 0, മറ്റുള്ളവര്‍ - 8.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.