നിലമ്പൂർ: നിലമ്പൂർ-തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസ് സ്വതന്ത്ര ട്രെയിനാക്കുന്നതിൽ അന്തിമതീരുമാനം ജനുവരി 19ന് ഉണ്ടാവും. തിരുവനന്തപുരത്ത് നടക്കുന്ന എം.പിമാരുടെ യോഗത്തിൽ തീരുമാനമാകുമെന്ന് റെയിൽവേ കൺെവൻഷൻ കമ്മിറ്റി അംഗം കൂടിയായ പി.വി. അബ്ദുൽ വഹാബ് എം.പി പറഞ്ഞു. സതേൺ റെയിൽവേ മാനേജറും ഡിവിഷൻ മാനേജർമാരും അനുകൂല നിലപാടറിയിച്ചിട്ടുണ്ട്.
നിലവിൽ രാത്രി 8.50ന് നിലമ്പൂരിൽനിന്ന് എട്ട് കോച്ചുകളുമായി പുറപ്പെടുന്ന രാജ്യറാണി, തിരുവനന്തപുരം--മധുര അമൃത എക്സ്പ്രസിനോട് ചേർത്താണ് തിരുവനന്തപുരത്തെത്തുന്നത്. ഷൊർണൂരിൽനിന്ന് അമൃത എക്സ്പ്രസിെൻറ 15 കോച്ചുകൾ മധുരയിലേക്കും എട്ടെണ്ണം നിലമ്പൂരിലേക്കുമാണ് പോകുന്നത്. രാജ്യറാണി കൂടുതൽ കോച്ചുകളോടെ സ്വതന്ത്ര ട്രെയിനാക്കണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്.
എന്നാൽ, തിരുവനന്തപുരം സെൻട്രലിൽ നിർത്തിയിടാൻ സൗകര്യമില്ലെന്നാണ് തിരുവനന്തപുരം ഡിവിഷൻ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ചർച്ച ചെയ്യാൻ കൂടിയാണ് യോഗം. സ്വതന്ത്ര വണ്ടിയായാൽ തിരുവനന്തപുരത്തെ കൊച്ചുവേളിയിലാവും നിർത്തിയിടുക. അമൃതക്ക് മുമ്പ് രാത്രി 10.15നാകും രാജ്യറാണി ഇവിടെനിന്ന് തിരിക്കുക. നിലവിലെ എട്ട് കോച്ചുകളിൽനിന്ന് 18 കോച്ചുകളായി വർധിക്കും.
എ.സി കോച്ചുകളും കൂടുമെന്നാണ് പ്രതീക്ഷ. അതേസമയം, കൊച്ചുവേളിയിലാണ് നിർത്തിയിടുകയെന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകും. ഇവിടെനിന്ന് അഞ്ച് കിലോമീറ്ററാണ് തിരുവനന്തപുരം സെൻട്രൽ ബസ്സ്റ്റാൻഡിലേക്കുള്ളത്. രാജ്യറാണിയിൽ തിരുവനന്തപുരത്തേക്കുള്ള നിരവധി യാത്രക്കാർ റീജനൽ കാൻസർ സെൻററിലേക്കുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.