മലപ്പുറം: നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയിൽപാത 24 മണിക്കൂര്‍ തുറക്കാൻ ഉടൻ അനുമതി ലഭിച് ചേക്കുമെന്ന് പി.വി. അബ്ദുൽ വഹാബ് എം.പി അറിയിച്ചു. സംസ്ഥാനത്ത് രാത്രി പൂട്ടിക്കിടക്കുന്ന ഒരേയൊരു പാതയാണിത്. രാത്രി പത്ത് മുതല്‍ പുലർച്ച ആറു വരെയാണ് അടച്ചിടുന്നത്. രാത്രി യാത്ര അനുമതിയാകുന്നതോടെ രാജ്യറാണി എക്സ്പ്രസ് ഷൊര്‍ണൂരില്‍ പിടിച്ചിടുന്നത് ഒഴിവാക്കി പുലർച്ച അഞ്ചരയോടെ നിലമ്പൂരില്‍ എത്തുന്ന രീതിയിൽ ക്രമീകരിക്കാനാവും.
നിലവില്‍ രണ്ടര മണിക്കൂറിലധികമാണ് പിടിച്ചിടുന്നത്. രാത്രിയാത്രക്ക് അനുമതി ലഭിച്ചതോടെ ഈ പ്രശ്നത്തിന് പരിഹാരമാവും. നിലവിൽ രാവിലെ 7.30ന് നിലമ്പൂരിൽ എത്തുന്ന രാജ്യറാണി രാത്രി 8.50നാണ് കൊച്ചുവേളിയിലേക്ക് പുറപ്പെടുന്നത്. രാവിലെ ഏഴിന് എറണാകുളത്തേക്ക് പുതുതായി എക്സ്പ്രസ് ട്രെയിനും ആരംഭിക്കാനുള്ള നിർദേശവും ചെന്നൈ സതേണ്‍ റെയില്‍വേ സീനിയര്‍ ഓപറേഷന് മാനേജര്‍ അനന്തരാമന് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്.
നേമം ടെർമിനൽ വരുന്നതോടെ രാജ്യറാണി കൊച്ചുവേളിക്ക് പകരം നേമം വരെ ദീർഘിപ്പിക്കുക, രാജ്യറാണിയിൽ അധിക സ്ലീപ്പർ കോച്ച്, ലേഡീസ് കമ്പാർട്ട്മെൻറ് എന്നീ വിഷയങ്ങളും ഉന്നയിച്ചിട്ടുെണ്ടന്നും എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.