കൊച്ചി: അഫ്ഗാനിസ്താനിലെ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിലെത്തിക്കാൻ നടപടി ആവശ്യപ്പെടുന്ന ഹരജി അഭിഭാഷകൻ ഹാജരാകാത്തതിനാൽ പിന്നീട് പരിഗണിക്കാൻ മാറ്റി. നിമിഷയുടെ മാതാവ് തിരുവനന്തപുരം സ്വദേശിനി കെ. ബിന്ദു നൽകിയ ഹരജിയാണ് ഹരജിക്കാരിയുെട അഭിഭാഷകെൻറ അഭാവം മൂലം രണ്ടാം തവണയും മാറ്റിയത്.
കാസർകോട് ദന്തൽ കോളജ് വിദ്യാർഥിനിയായിരിക്കെ 2016ൽ നിമിഷ ഫാത്തിമ ഭർത്താവിനൊപ്പം ഭീകര സംഘടനയായ ഐസിസിൽ ചേരാൻ അഫ്ഗാനിസ്താനിലേക്ക് കടന്നുെവന്നാണ് ഹരജിയിൽ പറയുന്നത്. അവിടെെവച്ച് ഒരു കുഞ്ഞിന് ജന്മം നൽകി. പിന്നീട് ഭർത്താവ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെ നിമിഷയടക്കമുള്ളവർ കീഴടങ്ങുകയും 2019 മുതൽ ജയിലിൽ കഴിയുകയാണെന്നുമാണ് ഹരജിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.