നിപക്കെതിരെ വ്യാജപ്രചാരണം: ജേക്കബ് വടക്കാഞ്ചേരിക്കെതിരെ പരാതി

കോഴിക്കോട്​: പേരാ​മ്പ്രയിലെ നിപ വൈറസ്​ബാധക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്ന ജേക്കബ് വടക്കാഞ്ചേരിയുൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണ​െമന്നാവശ്യപ്പെട്ട്​ പരാതി. കോഴിക്കോട്​ മെഡിക്കൽ കോളജിലെ എസ്​.എഫ്​.​െഎ യൂണിറ്റ്​ സെക്രട്ടറി ​െക.വി ആദർശ്​ ആണ്​ ആരോഗ്യ മന്ത്രിക്കും ജില്ല കലക്​ടർക്കും പരാതി നൽകിയത്​. പരാതി സൈബർസെല്ലിന്​ കൈമാറി. 

 പനി മരണത്തിന്​ കാരണം അലോപ്പതി മരുന്നാ​െണന്നാണ്​ ജേക്കബ്​ വടക്കാഞ്ചേരി ഫേസ്​ബുക്ക്​ ലൈവിൽ അവകാശപ്പെട്ടത്​.നിപ വൈറസ് എന്ന സംഭവമില്ലെന്നും മരുന്നു മാഫിയകളുടെ കള്ളക്കളിയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. കോഴിക്കോടുള്ള ത​​​െൻറ സംഘടനയിലെ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ പേരാമ്പ്ര ഭാഗങ്ങള്‍ സന്ദര്‍ശിക്കുമെന്നും ജേക്കബ് വടക്കാഞ്ചേരി പറയുന്നു. 

Tags:    
News Summary - Nipah Virus Jacob Vadakkanchery-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.