കോഴിക്കോട്: നിപക്കെതിരായ വാക്സിൻ നിർമാണത്തിൽ നിർണായക വഴിത്തിരിവ്. ആഫ്രിക്കൻ ഗ്രീൻ കുരങ്ങുകളിൽ നടത്തിയ ആദ്യഘട്ട പരീക്ഷണം വിജയകരമായതായി ബയോക്സിവ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഗവേഷണലേഖനത്തിൽ അവകാശപ്പെടുന്നു. കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡും ആസ്ട്രെസനകയും വികസിപ്പിച്ച ഓക്സ്ഫഡ് സർവകലാശാലക്കൊപ്പം ബ്രിട്ടനിലെ വാക്സിൻ നിർമാതാക്കളായ വാക്സിടെക്കും ചേർന്നാണ് പുതിയ വാക്സിൻ തയാറാക്കിയത്.
കാഡോക്സ്1 എന്ന പരീക്ഷണ വാക്സിൻ എട്ട് ആഫ്രിക്കൻ ഗ്രീൻ കുരങ്ങുകളിലാണ് പരീക്ഷിച്ചത്. നിപയുടെ ബംഗ്ലാദേശ് വകഭേദ വൈറസിെൻറ ൈഗ്ലകോപ്രോട്ടീൻ ഘടകം ശേഖരിച്ചാണ് വാക്സിൻ പരീക്ഷണത്തിനുപയോഗിച്ചത്. എട്ടു കുരങ്ങുകളിൽ നാലെണ്ണത്തിന് കാഡോക്സ്1 വാക്സിൻ നൽകിയായിരുന്നു പരീക്ഷണം. മറ്റു നാലെണ്ണത്തിന് ഡമ്മി പ്രോട്ടീനും കുത്തിെവച്ചു. പിന്നീട് എട്ടു കുരങ്ങുകളുടെയും ശരീരത്തിലേക്ക് നിപ വൈറസ് കടത്തിവിട്ടു.
ഡമ്മി പ്രോട്ടീൻ കുത്തിവെച്ച കുരങ്ങുകൾ മൂന്ന് ദിവസത്തിനകം നിപ രോഗലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയിരുന്നു. പിന്നീട് ഇവയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതോടെ ദയാവധം നടത്തുകയായിരുന്നു. അതേസമയം, കാഡോക്സ്1 വാക്സിൻ നൽകിയ നാല് കുരങ്ങുകൾക്കും രോഗം ബാധിച്ചില്ലെന്ന് ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടും ഓക്സ്ഫഡ് സർവകലാശാലയും അമേരിക്കയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തും നടത്തിയ പരീക്ഷണത്തിൽ അവകാശപ്പെടുന്നു. മനുഷ്യരിലും ഭാവിയിൽ പരീക്ഷണം നടത്താമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.