എന്‍.ഐ.ടിയില്‍ 1488 പേര്‍ ബിരുദം ഏറ്റുവാങ്ങി

ചാത്തമംഗലം (കോഴിക്കോട്): എന്‍.ഐ.ടി കാലിക്കറ്റില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ 1488 പേര്‍ക്ക് ബിരുദം സമ്മാനിച്ചു. കാമ്പസിലെ ഓപണ്‍ തിയറ്ററില്‍ രക്ഷിതാക്കളും അധ്യാപകരും സഹൃദയരുമടങ്ങിയ വിപുല സദസ്സിനുമുന്നില്‍ ഒരുക്കിയ ചടങ്ങിലായിരുന്നു ബിരുദദാനം.
893 പേര്‍ക്ക് ബി.ടെക് ബിരുദവും 382 പേര്‍ക്ക് എം.ടെക് ബിരുദവും സമ്മാനിച്ചു. ബി.ആര്‍ക് -41, എം.ബി.എ -38, എം.സി.എ -37, എം.എസ്സി -55, പിഎച്ച്.ഡി -42 എന്നിങ്ങനെയാണ് ശേഷിക്കുന്ന കോഴ്സുകളില്‍ ബിരുദം നല്‍കിയത്.

ഹൈദരാബാദ് സര്‍വകലാശാല സ്കൂള്‍ ഓഫ് കെമിസ്ട്രിയിലെ നാഷനല്‍ റിസര്‍ച് പ്രഫസറും ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ മുന്‍ ഡയറക്ടറുമായ പത്മശ്രീ പ്രഫ. ഗോവര്‍ധന്‍ മെഹ്ത ബിരുദദാന പ്രഭാഷണം നിര്‍വഹിച്ചു. യുവതലമുറ ഇന്ത്യയുടെ വൈവിധ്യവും വെല്ലുവിളികളും തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സമൂഹം ഒരു മഴവില്ലുപോലെ വ്യത്യസ്ത നിറങ്ങള്‍ നിറഞ്ഞതാണ്. നാനാത്വത്തില്‍ ഏകത്വം കണ്ടത്തെുന്നതില്‍ യുവതലമുറക്ക് കാര്യമായ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉന്നതവിജയം നേടിയവര്‍ക്ക് പ്രഫ. ഗോവര്‍ധന്‍ മെഹ്ത അവാര്‍ഡുകള്‍ വിതരണം ചെയ്തു. എന്‍.ഐ.ടി ഗവേണിങ് ബോഡി ചെയര്‍പേഴ്സന്‍ അരുണ ജയന്തി, ഡയറക്ടര്‍ ഡോ. ശിവജി ചക്രവര്‍ത്തി എന്നിവര്‍ സംസാരിച്ചു.
രജിസ്ട്രാര്‍ ഡോ. എസ്. ചന്ദ്രാകരന്‍, ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് അംഗങ്ങള്‍, സെനറ്റ് അംഗങ്ങള്‍, ഡീന്‍മാര്‍, എന്‍.ഐ.ടി ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവരും സന്നിഹിതരായിരുന്നു.

Tags:    
News Summary - NIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.