ന്യൂഡൽഹി: കാർഷിക മേഖലയിൽ ഘടനാപരമായ പരിഷ്കാരങ്ങൾ നിർദേ ശിക്കുന്നതിന് നിതി ആയോഗിനു കീഴിൽ ഉന്നതാധികാര സമിതി. പ്രധാനമ ന്ത്രി നരേന്ദ്രമോദിയാണ് നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിൽ സ മിതി രൂപവത്കരണം പ്രഖ്യാപിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ. പിയെ ഏറ്റവും കുഴക്കിയ പ്രശ്നങ്ങളിലൊന്ന് കാർഷിക മേഖലയിലെ പ്രതി സന്ധിയാണ്. തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമ ാരും വിദഗ്ധരും ഉൾപ്പെട്ട സമിതിയെ രണ്ടു ദിവസത്തികം പ്രഖ്യാപിക്കും. കാർഷിക, അനുബന്ധ മേഖലകളിൽ കൊണ്ടുവരേണ്ട പരിഷ്കാരങ്ങളെക്കു റിച്ച് മൂന്നു മാസത്തിനകം നിർദേശങ്ങൾ സമിതി മുന്നോട്ടുവെക്കും. കാർഷികോൽപാദനവും വിപണന സാധ്യതകളും വർധിപ്പിക്കുന്നതിന് മാർഗനിർദേശങ്ങൾ സമിതി നൽകും. ദേശീയ ദുരന്ത സഹായ നിധിയിൽ (എൻ.ഡി.ആർ.എഫ്) നിന്ന് സംസ്ഥാനങ്ങൾക്ക് സഹായം നൽകുന്നതിന് മാനദണ്ഡങ്ങൾ പുതുക്കും. മെച്ചപ്പെട്ട കേന്ദ്രസഹായം കിട്ടത്തക്ക വിധമുള്ള മാറ്റങ്ങൾ ആഭ്യന്തര, കൃഷി മന്ത്രാലയങ്ങൾ നിർദേശിക്കും. കാർഷികോൽപന്നങ്ങളുടെ നീക്കം സുഗമമാക്കുന്ന വിധം അവശ്യസാധന നിയമവ്യവസ്ഥകളിൽ മാറ്റം വരുത്തും.
അഞ്ചു ലക്ഷം കോടി ഡോളറിെൻറ സമ്പദ്വ്യവസ്ഥയെ അടുത്ത അഞ്ചുവർഷംകൊണ്ട് മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തിൽ സംസ്ഥാനങ്ങളുടെ സഹകരണം യോഗത്തിൽ പ്രധാനമന്ത്രി തേടി. വെല്ലുവിളി നിറഞ്ഞതെങ്കിലും നേടിയെടുക്കാവുന്ന ലക്ഷ്യമാണതെന്ന് നിതി ആയോഗ് യോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ വരുമാന വർധനയും തൊഴിലും പ്രധാന ലക്ഷ്യമാകണം. പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവർണർമാരും ഉൾപ്പെട്ട നിതി ആയോഗ് ഗവേണിങ് കൗൺസിലിെൻറ അഞ്ചാമത് യോഗം മോദിസർക്കാർ വീണ്ടും അധികാരത്തിൽ വന്ന പശ്ചാത്തലത്തിലാണ് വിളിച്ചു ചേർത്തത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരസ്യമായി ബഹിഷ്കരണം പ്രഖ്യാപിച്ച യോഗത്തിൽ നിന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് എന്നിവരും വിട്ടുനിന്നു.
വരുമാനവും തൊഴിലും വർധിപ്പിക്കാൻ കയറ്റുമതിക്ക് ഉണർവുണ്ടാകേണ്ടത് പ്രധാനമാണെന്ന് മോദി പറഞ്ഞു. സംസ്ഥാനങ്ങൾ കയറ്റുമതി പ്രോത്സാഹിപ്പിക്കണം. സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികം ആഘോഷിക്കുന്ന 2022ൽ പുതിയ ഇന്ത്യ എന്നത് പൊതു ലക്ഷ്യമാകണം. 2022 എത്തുേമ്പാൾ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സാധിക്കണം. ഇതിനു തക്കവിധം വിപണി പിന്തുണക്കായി കോർപറേറ്റ് നിക്ഷേപം ആകർഷിക്കണം. ജനവിശ്വാസം നേടുന്ന വിധത്തിൽ പ്രവർത്തിക്കുന്ന ഒരു ഗവൺമെൻറാകണം കേന്ദ്രത്തിെൻറയും സംസ്ഥാനങ്ങളുടെയും പൊതുലക്ഷ്യം. സ്വച്ഛ്ഭാരത്, പാർപ്പിടപദ്ധതി എന്നിവ കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച് ഫലപ്രദമായി നടപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
നിതി ആയോഗ് പരാജയം –കേരളം ന്യൂഡൽഹി: ആസൂത്രണ കമീഷൻ പൊളിച്ചു നിർമിച്ച നിതി ആയോഗ് പരാജയമെന്ന് കേരളം. സംസ്ഥാന പദ്ധതികൾക്ക് പിന്തുണ നൽകുന്ന സ്ഥാപനമെന്ന നിലയിലേക്ക് വളരാൻ നിതി ആയോഗിന് കഴിഞ്ഞിട്ടില്ല. സഹകരണാത്മക ഫെഡറലിസമെന്ന പ്രഖ്യാപനത്തിൽനിന്ന് ഏറെ അകലെയാണ് കേന്ദ്ര^സംസ്ഥാന ബന്ധങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിൽ കുറ്റപ്പെടുത്തി.
കേന്ദ്ര^സംസ്ഥാന ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം വർധിപ്പിക്കുകയും വേണം. പഞ്ചവത്സര പദ്ധതി നിർത്തലാക്കിയതു വഴി സംസ്ഥാന സർക്കാറുകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും കേന്ദ്രവിഹിതവും ഫലത്തിൽ കുറഞ്ഞു. 15ാം ധനകമീഷെൻറ പരിഗണന വിഷയങ്ങൾ പുനഃപരിശോധിക്കണമെന്ന് കേരളം അടക്കം വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെെട്ടങ്കിലും കേന്ദ്രം പരിഗണിച്ചിട്ടില്ല. പഞ്ചവത്സര പദ്ധതികളുമായി മുന്നോട്ടു പോകുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് അതിനുള്ള ധനസ്രോതസ് നഷ്ടപ്പെടുത്തുകയാണ് ആസൂത്രണ കമീഷെൻറ പൊളിച്ചെഴുത്തിലൂടെ സംഭവിച്ചത്. സംസ്ഥാന പദ്ധതികളിൽ കേന്ദ്രം കൂടുതലായി കൈകടത്തുന്നതു വഴി ക്ഷേമപദ്ധതികൾ കൂടുതൽ കേന്ദ്രീകൃതമാവുകയും സംസ്ഥാന സർക്കാറുകൾക്കുള്ള പ്രവർത്തന ഇടം നഷ്ടപ്പെടുകയും ചെയ്യുന്നു.
നിയമനിർമാണാധികാരങ്ങളിലും കേന്ദ്രം കൈടത്തുകയാണ്. കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് ലഭിക്കണം. അന്തർസംസ്ഥാന കൗൺസിൽ പുനരുജ്ജീവിപ്പിക്കണം. അതിെൻറ യോഗം വിളിക്കുന്നതിനു മുമ്പ് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് അജണ്ട തീരുമാനിക്കുകയും അതുവഴി സംസ്ഥാനങ്ങൾക്ക് നയപരമായ മുന്നോട്ടു പോക്കിൽ കൂടുതൽ പങ്കാളിത്തം നൽകുകയും വേണം. കേന്ദ്രം തീരുമാനിച്ച അജണ്ടയിലുള്ള ചർച്ചയാണ് നിതി ആയോഗിൽ നടക്കുന്നതെന്ന് പിണറായി ചൂണ്ടിക്കാട്ടി.
ആന്ധ്രപ്രദേശ്, ബിഹാർ, ഒഡിഷ സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് വേണമെന്ന് ബന്ധപ്പെട്ട മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. കാർഷിക പ്രശ്നമാണ് കോൺഗ്രസ് മുഖ്യമന്ത്രിമാർ പ്രധാനമായും ഉന്നയിച്ചത്. കാർഷിക കടം എഴുതിത്തള്ളിയ സർക്കാറുകൾക്ക് കേന്ദ്രം സാമ്പത്തിക സഹായം പ്രത്യേകമായി അനുവദിക്കണമെന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു.
യു.പി.എ മുഖ്യമന്ത്രിമാർക്ക് മൻമോഹൻ സിങ്ങിെൻറ യോഗം ന്യൂഡൽഹി: പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത നിതി ആയോഗ് യോഗത്തിന് മുമ്പായി യു.പി.എ മുഖ്യമന്ത്രിമാർ മുന് പ്രധാനമന്ത്രി മന്മോഹന് സിങ്ങിെൻറ നേതൃത്വത്തിൽ േയാഗം ചേർന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കർണാടക മുഖ്യമന്ത്രി കുമാരസ്വാമി, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ എന്നിവരാണ് േയാഗത്തിൽ പെങ്കടുത്തത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നിതി ആയോഗിൽനിന്ന് വിട്ടുനിന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് മൻമോഹൻ വിളിച്ച യോഗത്തിലും പെങ്കടുത്തില്ല. നിതി ആയോഗ് യോഗത്തിലെ അജണ്ട, സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളുടെ അവതരണം തുടങ്ങിയവ യോഗത്തിൽ ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.