തിരുവനന്തപുരം: രാജ്യത്തെ ആദ്യ കടലാസ് രഹിത സമ്പൂര്‍ണ ഡിജിറ്റല്‍ സഭയായി കേരള നിയമ സഭ മാറുന്നു. 14 മാസംകൊണ്ട് പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കുമെന്ന് സ്പീക്കര്‍ പ ി. ശ്രീരാമകൃഷ്ണന് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ആദ്യത്തെ എട്ടു മാസംകൊണ്ട് നി യമസഭക്കകെത്ത നടപടികളും തുടർന്നുള്ള ആറു മാസത്തിൽ പുറത്തെ നടപടികളും ഡിജിറ്റ ൽവത്കരിക്കും. മറ്റു സംവിധാനങ്ങൾ തുടർന്നുള്ള ഘട്ടങ്ങളിൽ ഡിജിറ്റലാകും.
സഭയില്‍ വരുന്നകാര്യങ്ങള്‍ നിശ്ചിത സമയത്തിന് തൊട്ടുമുമ്പ് സാമാജികരുടെ തൊട്ടുമുന്നിലെ ലാപ്ടോപ്പിൽ ലഭ്യമാകും. സ്പീക്കറുമായുള്ള സംവാദം, സര്‍ക്കാറിെൻറ മറുപടി, ബജറ്റ് വിശദാംശങ്ങള്‍, ചോദ്യോത്തരം, മറ്റു സഭാനടപടികള്‍, സാമാജികര്‍ക്ക് ആവശ്യമായ മറ്റു വിവരങ്ങൾ, അനുബന്ധ രേഖകൾ എന്നിവ വിരല്‍ത്തുമ്പില്‍ ലഭിക്കും.
കൂടാതെ, സാമാജികരുടെ മണ്ഡലത്തിലെ പ്രവൃത്തിയുടെ വിശദാംശങ്ങളടക്കം സാധ്യമായ എല്ലാ വിവരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സംവിധാനം ഉപേയാഗിക്കാൻ സാമാജികർക്ക് 21, 22 തീയതികളില്‍ പരിശീലനം നൽകും. പ്രതിവര്‍ഷം അച്ചടി ഇനത്തില്‍ 35- 40 കോടി രൂപവരെയാണ് ചെലവ്. 200ഒാളം പൊതുമേഖല സ്ഥാപനങ്ങളുടെ റിപ്പോർട്ടുകളടക്കം അച്ചടിക്കണം.
വലിയ കടലാസ് കെട്ടുകളാണ് ദിവസവും മേശകളിലെത്തുന്നതെങ്കിലും പലരും തുറന്ന് നോക്കാറുപോലുമില്ല. ഒരു വർഷം അച്ചടിക്ക് ചെലവാക്കുന്ന തുകയുണ്ടെങ്കിൽ ഡിജിറ്റൽ വത്കരണം പൂർത്തിയാക്കാം. ഊരാളുങ്കല്‍ സൊസൈറ്റിയുടെ സൈബര്‍ പാർക്കിനാണ് പദ്ധതി നടപ്പാക്കാന്‍ ചുമതല നല്‍കിയിട്ടുള്ളതെന്ന് സ്പീക്കര്‍ പറഞ്ഞു. ബജറ്റ് ചര്‍ച്ചക്കും വോട്ടെടുപ്പിനും ധനകാര്യ ബിൽ പാസാക്കാനും സഭ 27 മുതല്‍ സമ്മേളിക്കും. ജൂലൈ അഞ്ചു വരെ 23 ദിവസമാകും സമ്മേളിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.