കെട്ടിടത്തിൽ നിന്ന് വീണയാളെ രക്ഷിച്ച രഞ്ജിനിക്ക് നിയമസഭയുടെ അഭിനന്ദനം

തിരുവനന്തപുരം: കൊച്ചിയിൽ കെട്ടിടത്തിൽനിന്ന് വീണയാളെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള ഏർപ്പാടുകൾ ചെയ്ത അഭിഭാഷക രഞ്ജിനിക്ക് നിയമസഭയുടെ അഭിനന്ദനം. രഞ്ജിനിയുടെ ഇടപെടൽ അഭിനന്ദനാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അപകട സ്ഥലത്ത് ജനക്കൂട്ടം നോക്കി നിന്നത് നടുക്കം ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചി പത്മ ജംഗ്ഷനിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചോര വാർന്നു കിടന്ന സജിയെ സഹായിക്കാൻ ആരും മുന്നോട്ടു വരാതിരുന്ന സാഹചര്യത്തിലാണ് വഴിയാത്രക്കാരിയായ രഞ്ജിനി വാഹനം തടഞ്ഞു നിറുത്തി ആശുപത്രിയിലെത്തിച്ചത്. ഈ വിഡിയോ ഇന്നലെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗുരുതരമായ പിക്കേറ്റ സജി ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - Niyamasabha conveys Congratulations to the Advocate Ranjani who saved the man fell from building-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.