തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ നിരകളിൽ ഏറെ ആശയക്കുഴപ്പവും ഭിന്നതയും നിലനിൽക്കെ അടുത്ത സാമ്പത്തികവർഷത്തെ ബജറ്റ് അവതരണത്തിന് നിയമസഭ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപനത്തോടെയാകും സമ്മേളനം ആരംഭിക്കുക. എതിരാളികൾക്കെതിരെ ആഞ്ഞടിക്കാൻ ഇരുപക്ഷത്തിനും വിഷയമേറെയാണ്. മുൻമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടയാൻ ശ്രമിച്ചതിനെ തുടർന്ന കൈയാങ്കളി കേസ് പിൻവലിക്കാൻ നീക്കം നടക്കുന്ന സാഹചര്യത്തിൽ കൂടിയാണ് സമ്മേളനം.
ജനതാദൾ (യു) മുന്നണി വിട്ട ക്ഷീണത്തിലാണ് യു.ഡി.എഫ്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് ശേഷം മറ്റൊരു പാർട്ടി കൂടി യു.ഡി.എഫ് വിട്ടത് ഇടതുമുന്നണിക്ക് ആഹ്ലാദം പകരുന്നു. കാൽ കൈയേറ്റ ആരോപണത്തിൽ തോമസ് ചാണ്ടിയുടെ രാജിയും കേസും എൻ.സി.പിയുടെ ലേബലിൽ മറ്റ് പാർട്ടിക്കാരെ മന്ത്രിയാക്കാൻ നടത്തുന്ന നീക്കവും യു.ഡി.എഫിനും ആയുധമാകും. കൊട്ടക്കമ്പൂർ വിഷയത്തിൽ അടക്കം സി.പി.എം-സി.പി.െഎ തർക്കങ്ങൾ ആളിക്കത്തിക്കാനും യു.ഡി.എഫ് ശ്രമിക്കും. ഒാഖി അടക്കം സർക്കാർ മറുപടി പറയേണ്ട വിഷയങ്ങൾ ഏറെയുണ്ട്.
സോളാർ വിഷയം പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം ഉപയോഗിക്കും. അതേസമയം, പ്രതിപക്ഷം ഇപ്പോഴും പലചേരികളിലാണ്. സർക്കാറിനെതിരെ പ്രതിപക്ഷത്തുനിന്ന് യോജിച്ച നീക്കത്തിന് സാധ്യത വിരളമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.